- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമസോണിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ പ്രിന്റർ ഫ്ളിപ്പ്കാർട്ട് വഴി കൂടിയ വിലയ്ക്ക് വിറ്റു; കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത് തകരാറിലായ പ്രിന്റർ പരിശോധിക്കുന്നതിനിടയിൽ കിട്ടിയ ആമസോണിന്റെ ബില്ലിലൂടെ; പരാതിയുമായി യുവ അഭിഭാഷകൻ രംഗത്ത്
കൊച്ചി: ഡിജിറ്റൽ കാലഘട്ടത്തിൽ ഇപ്പോൾ എല്ലാവരും ഷോപ്പിങ്ങ് നടത്തുന്നത് ഓൺലൈൻ വഴിയാണ്. പല ഓൺലൈൻ സൈറ്റുകളിലും ഗംഭീര ഓഫറുകൾ ഉള്ളതിനാൽ മിക്കവരും ഇത് വഴിയെ എല്ലാം വാങ്ങാറുള്ളൂ. എന്നാൽ ഇതിനുള്ളിൽ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെ ഒരു ചതിയിൽപെട്ടത് പാലക്കാടുള്ള ഒരു അഭിഭാഷകനാണ്. സംഭവം ഇങ്ങനെ. പാലക്കാട് കോങ്ങാട് പാറശേരിയിലുള്ള ഹരി എന്ന അഭിഭാഷകൻ മാർച്ച് 29 ന് ഒരു പ്രിന്റർ ഫ്ളിപ്പ്കാർട്ട് വഴി വാങ്ങി. എച്ച്.പി ലേസർജറ്റ് പ്രിന്ററാണ് വാങ്ങിയത്. 8900 ആയിരുന്നു വില. ഏപ്രിൽ ആറിന് സാധനം വീട്ടിലെത്തി. ബോക്സ് തുറന്ന് കംപ്യൂട്ടറിൽ കണക്ട് ചെയത് പ്രിന്റൗട്ട് എടുത്തു. എന്നാൽ പേപ്പർ കീറിയ നിലയിലാണ് പുറത്തേക്ക് വരുന്നത്. ഇതിനെ തുടർന്ന് ഫ്ളിപ്കാർട്ടുമായി ബന്ധപ്പെട്ടപ്പോൾ ബോക്സിലാക്കി ബില്ലും സൂക്ഷിച്ച് വയ്ക്കാൻ പറഞ്ഞു അവരുടെ പ്രതിനിധി വന്ന് എടുത്തുകൊണ്ട് പോകുമെന്നും അറിയിച്ചു. ഇതിനെ തുടർന്ന് ബില്ല് ബോക്സിൽ പരതിയപ്പോഴാണ് ആമസോണിന്റെ മറ്റൊരു ബില്ല് ബോക്സിൽ കണ്ടത്. പരിശോധിച്ചപ്പോൾ അതേ പ്രിന്റർ ആമസോണിൽ നിന്നും
കൊച്ചി: ഡിജിറ്റൽ കാലഘട്ടത്തിൽ ഇപ്പോൾ എല്ലാവരും ഷോപ്പിങ്ങ് നടത്തുന്നത് ഓൺലൈൻ വഴിയാണ്. പല ഓൺലൈൻ സൈറ്റുകളിലും ഗംഭീര ഓഫറുകൾ ഉള്ളതിനാൽ മിക്കവരും ഇത് വഴിയെ എല്ലാം വാങ്ങാറുള്ളൂ. എന്നാൽ ഇതിനുള്ളിൽ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെ ഒരു ചതിയിൽപെട്ടത് പാലക്കാടുള്ള ഒരു അഭിഭാഷകനാണ്. സംഭവം ഇങ്ങനെ. പാലക്കാട് കോങ്ങാട് പാറശേരിയിലുള്ള ഹരി എന്ന അഭിഭാഷകൻ മാർച്ച് 29 ന് ഒരു പ്രിന്റർ ഫ്ളിപ്പ്കാർട്ട് വഴി വാങ്ങി.
എച്ച്.പി ലേസർജറ്റ് പ്രിന്ററാണ് വാങ്ങിയത്. 8900 ആയിരുന്നു വില. ഏപ്രിൽ ആറിന് സാധനം വീട്ടിലെത്തി. ബോക്സ് തുറന്ന് കംപ്യൂട്ടറിൽ കണക്ട് ചെയത് പ്രിന്റൗട്ട് എടുത്തു. എന്നാൽ പേപ്പർ കീറിയ നിലയിലാണ് പുറത്തേക്ക് വരുന്നത്. ഇതിനെ തുടർന്ന് ഫ്ളിപ്കാർട്ടുമായി ബന്ധപ്പെട്ടപ്പോൾ ബോക്സിലാക്കി ബില്ലും സൂക്ഷിച്ച് വയ്ക്കാൻ പറഞ്ഞു അവരുടെ പ്രതിനിധി വന്ന് എടുത്തുകൊണ്ട് പോകുമെന്നും അറിയിച്ചു. ഇതിനെ തുടർന്ന് ബില്ല് ബോക്സിൽ പരതിയപ്പോഴാണ് ആമസോണിന്റെ മറ്റൊരു ബില്ല് ബോക്സിൽ കണ്ടത്. പരിശോധിച്ചപ്പോൾ അതേ പ്രിന്റർ ആമസോണിൽ നിന്നും വാങ്ങിയിരിക്കുന്നതായി കണ്ടു.
വാങ്ങിയ ആളുടെ മേൽവിലാസം പരിശോധിച്ചപ്പോൾ വിവേക് കുമാർ ഗീതാ കോസ്മെറ്റിക്സ് എ 33 രഞ്ജി എൻക്ലേവ് ബുദ്ധ് ബസാർ ന്യൂ ഡൽഹി എന്നാണ്. തനിക്ക് കിട്ടിയ ബില്ലും പരിശോധിച്ചപ്പോൾ അയച്ചിരിക്കുന്ന മേൽവിലാസം എസ്.വി.ആർ പ്രിന്റേഴ്സ് ലാബ് പ്ലോട്ട് നമ്പർ 33 രഞ്ജി എൻക്ലേവ് ബുധ് ബസാർ ന്യൂ ഡൽഹി എന്നാണ്. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഹരി അറിയുന്നത്.
ആമസോണിൽ നിന്നും 7699 രൂപയ്ക്ക് വാങ്ങിയ പ്രിന്റർ 1000 രൂപ കൂട്ടി 8699 രൂപയ്ക്ക് തനിക്ക് തരികയായിരുന്നു. ഇതോടെ സംഭവം തെളിവു സഹിതം ആമസോണിനെയും ഫ്ളിപ്പ്കാർട്ടിനെയും അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അതിനാൽ ഫ്ളിപ്പ്കാർട്ടിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അഭിഭാഷകൻ.