മനാമ : കേരളത്തെ തളർത്തിയ പ്രളയക്കെടുതിയിൽ താങ്ങായി ബഹ്‌റൈൻ ആസ്ഥാനമാക്കിയുള്ള അൽ നമൽ- വി കെ എൽ ഗ്രൂപ്പ് 8 കോടി ഇന്ത്യൻ രൂപ മുല്യമുള്ള 417,380 ബഹ്‌റൈൻ ദിനാർ സംഭാവന ചെയ്യുമെന്ന് ബഹ്‌റൈനിലെ പ്രശസ്ത വ്യാപാരി ഡോ. വർഗീസ് കുര്യൻ പറഞ്ഞു.

2 കോടി രൂപ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 6 കോടി രൂപ കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായാണ് സംഭാവന ചെയ്യുക.പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതതോട് ഗ്രാമങ്ങളിൽ കമ്പനി വീടുകൾ നിർമ്മിച്ച് നൽകുകയും 6000 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങളും വാങ്ങി നൽകും.