- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രാ പ്രളയത്തിൽ മരണം 59 ആയി ; 25 ഗ്രാമങ്ങൾ വെള്ളത്തിൽ; രണ്ട് ദിവസത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം
അമരാവതി: ആന്ധ്രാ പ്രളയത്തിൽ മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ടതിനാൽ താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ അടക്കം കുത്തൊഴുക്കിൽ തകർന്നതിനാൽ കിഴക്കൻ ജില്ലകളിൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.
രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദ്ദേശം തുടരുകയാണ്. അന്നമയ അണക്കെട്ടിൽ നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കിയതോടെ കഡപ്പ ജില്ലയിലും സ്ഥിതി രൂക്ഷമാണ്. ചിറ്റൂർ നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ