- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിൽ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ രണ്ട് മരണം; പ്രളയത്തിന് കാരണം അപ്രതീക്ഷിതമായി 30 സെന്റിമീറ്ററിലധികം മഴപെയ്തത്
ഇസ്ലാമാബാദ്:മേഘവിസ്ഫോടനത്തെത്തുടർന്ന് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലുണ്ടായ വൻ പ്രളയത്തിൽ രണ്ട് മരണം. നഗരത്തിൽ വൻ നാശനഷ്ടമുണ്ടായി. പ്രളയത്തെത്തുടർന്ന് ഇസ്ലാമബാദ് നഗരസഭാ അധികൃതർ നഗരത്തിൽ നിരോധനാജ്ഞ നടപ്പിലാക്കിയിരുന്നു.
മേഘവിസ്ഫോടനത്തെത്തുടർന്ന് പെട്ടെന്ന് 30 സെന്റിമീറ്ററിലധികം മഴപെയ്തതാണ് പ്രളയത്തിന് കാരണമായത്. നഗരത്തിന്റെ ഇ11, ഡി 12 സെക്ടറുകളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. റാവൽപിണ്ടിയും പ്രളയത്തിന്റെ പിടിയിലാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമുള്ള പ്രളയമാണെന്ന് ജനങ്ങൾ പറയുന്നു
.ഇസ്ലാമബാദിൽ വൻകിട ഹൗസിങ് പ്രോജക്ടുകളും മറ്റും അനധികൃതമായി നടക്കുന്നുണ്ട്. ഇത് മൂലം നഗരത്തിലേക്കുള്ള കുടിയേറ്റവും വർദ്ധിച്ചു. ഇവമൂലം ജലം ഒഴുകിപ്പോകാൻ ഇടമില്ലാതായി. ഇടുങ്ങിയ റോഡുകളും നിലവാരമില്ലാത്ത കനാൽ സംവിധാനങ്ങളും പ്രളയത്തിന്റെ ആക്കം കൂട്ടി.
മറുനാടന് മലയാളി ബ്യൂറോ