- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊങ്കൺ മേഖലയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം; കൊങ്കൺ പാതയിൽ റെയിൽ ഗതാഗതം നിലച്ചു; കുടുങ്ങിക്കിടക്കുന്നത് ആറായിരം യാത്രക്കാർ
മുംബൈ: തുടർച്ചയാ മഴയിൽ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം. രത്നഗരി റായ്ഗഡ് ജില്ലകളിൽ പ്രധാന നദികളെല്ലാം കരകവിഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം നിലച്ചു. നിരവധി ദീർഘദൂര ട്രെയിനുകളടക്കം റദ്ദ് ചെയ്തിരിക്കുകയാണ്.
വിവിധ സ്റ്റേഷനുകളിലായി ആറായിരം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് റെയിൽവേ അറിയിക്കുന്നു. മുബൈയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശമായ ചിപ്ലൂണിൽ രക്ഷാപ്രവർത്തനം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മുംബൈ-ഗോവ ദേശീയപാത അടച്ചു. ചിപ്ലൂൺ പ്രദേശത്ത് മാർക്കറ്റ്, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയെല്ലാം വെള്ളത്തിൽ മൂങ്ങിയ നിലയിലാണ്. ദുരന്ത ബാധിത പ്രദേശങ്ങളിലെല്ലാം ദുരന്തിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story