- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പാഠ്യപദ്ധതിയുടെ ഭാഗമായി സഹപാഠികളുടെ മുമ്പിൽ വച്ച് നിർബന്ധിത ലൈംഗികാവയവ പരിശോധന; ഫ്ലോറിഡയിലെ വലെൻസിയ കോളേജിനെതിരേ വിദ്യാർത്ഥിനികൾ കോടതിയിൽ
ഫ്‌ലോറിഡ: പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് ലൈംഗികാവയങ്ങളുടെ പരിശോധന നടത്തിയതിനെതിരേ വലെൻസിയ കോളേജിനെതിരേ വിദ്യാർത്ഥികൾ കോടതിയിൽ. മെഡിക്കൽ ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികളെ ലൈംഗികാവയവ പരിശോധനയ്ക്ക് വിധേയരാക്കുകയും എതിർക്കുന്നവരെ ഗ്രേഡ് താഴ്‌ത്തുകയും ചെയ്യുന്ന ഫ്‌ലോറിഡ വലെൻസിയ സ്
ഫ്‌ലോറിഡ: പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് ലൈംഗികാവയങ്ങളുടെ പരിശോധന നടത്തിയതിനെതിരേ വലെൻസിയ കോളേജിനെതിരേ വിദ്യാർത്ഥികൾ കോടതിയിൽ. മെഡിക്കൽ ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികളെ ലൈംഗികാവയവ പരിശോധനയ്ക്ക് വിധേയരാക്കുകയും എതിർക്കുന്നവരെ ഗ്രേഡ് താഴ്‌ത്തുകയും ചെയ്യുന്ന ഫ്‌ലോറിഡ വലെൻസിയ സ്‌റ്റേറ്റ് കോളേജിന്റെ നടപടിക്കെതിരേയാണ് രണ്ടു വിദ്യാർത്ഥിനികൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കോളേജിന്റെ മെഡിക്കൽ ഡയഗ്നോസ്റ്റിക് സോണോഗ്രാഫി പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന വജൈനൽ പരിശോധനയ്‌ക്കെതിരേയാണ് വിദ്യാർത്ഥികൾ കോടതി കയറിയിരിക്കുന്നത്. കോളേജിന്റെ രണ്ടു രണ്ടാം വർഷ വിദ്യാർത്ഥിനികളാണ് കോളേജിനെതിരേ കേസ് കൊടുത്തിരിക്കുന്നത്. മികച്ച സോണോഗ്രാഫി ടെക്‌നീഷ്യന്മാരാകണമെങ്കിൽ വിദ്യാർത്ഥികൾ ട്രാൻസ് വജൈനൽ അൾട്രാസൗണ്ട് പ്രക്രിയയ്ക്ക് വിധേയരാകണമെന്നാണ് കോളേജിന്റെ നിയമം.
പുരുഷ സഹപാഠികളുള്ള ക്ലാസ്മുറിയിൽ അവർക്കു മുന്നിൽ വച്ച് ഇത്തരം പരിശോധനയ്ക്ക് വിധേയമാകണമെന്നുള്ളത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർത്ഥിനികൾ ചൂണ്ടിക്കാട്ടുന്നു. സമ്മതമുണ്ടെങ്കിൽ മാത്രം ഇതിനു വിധേയരായാൽ മതിയെന്നായിരുന്നു കോളേജ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിർബന്ധപൂർവം എല്ലാവരേയും ഇതിന് വിധേയമാക്കുകയാണെന്നും വിദ്യാർത്ഥികളുടെ സ്വകാര്യത ഇതുമൂലം ഇല്ലാതാക്കുകയാണെന്നുമാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. അറ്റോർണി ക്രിസ് ഗില്ലിംഗാമാണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
വജൈനൽ പരിശോധനയ്ക്ക് വിധേയരാകാൻ വിസമ്മതിച്ച വിദ്യാർത്ഥിനികളോട് മറ്റേതെങ്കിലും കോളേജിൽ പ്രവേശനത്തിന് തയാറായിക്കൊള്ളാനുമാണ് പ്രോഗ്രാം ചെയർപേഴ്‌സൽ ബാർബറ ബാൾ പറഞ്ഞത്. ഇത്തരത്തിൽ പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ ഗ്രേഡ് താഴ്‌ത്തുമെന്നും ഭാവിയിൽ തൊഴിലുടകളിൽ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുമെന്നുമാണ് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്നത്.
ഒരു ടവ്വൽ മാത്രം ചുറ്റി ക്ലാസ്‌റൂമിലെ സോണോഗ്രാഫി സ്റ്റേഷനിൽ കിടന്നാണ് പരിശോധന. പലരുടേയും മുന്നിൽ വച്ച് ഇത്തരത്തിൽ നടത്തുന്ന വജൈനൽ പരിശോധന തങ്ങളുടെ ആത്മാഭിമാനത്തെ തകർക്കുമെന്നും ശാരീരികമായി അസ്വസ്ഥത സൃഷ്ടിക്കുമെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.