- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ കുതിച്ചുകയറി പൂവില; പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നു കച്ചവടക്കാർ; അന്യസംസ്ഥാനത്ത് നിന്നും പൂക്കൾ എത്തുന്നതും നോക്കി മലയാളികൾ
തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പൂവില കുതിച്ചുകയറുകയാണ്. പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ വർഷത്തിന്റെ പകുതി കച്ചവടം മാത്രമാണ് ഈ വർഷം നടന്നതെന്ന് വ്യാപാരികൾ പറയുന്നു. തിരുവോണംവരെ ലക്ഷ്യമിട്ട് ലക്ഷകണക്കിന് വിലയുള്ള പൂക്കളാണ് തലസ്ഥാനത്തെ ചാല മാർക്കറ്റിൽ എത്തിയിട്ടുള്ളത്. പൂക്കളം ഒരുക്കുന്നതിനായാണ് കൂടുതലും പൂക്കൾ വിറ്റഴിയുന്നത്. ആവശ്യക്കാർ കൂടുതലായി തേടിയെത്തുന്ന ജമന്തിക്ക് 100 രൂപമുതലാണ് വില, വെള്ള അരളിക്കും ചുവന്ന അരളിക്കും 150 മുതൽ 200 വരെയും വാടാമുല്ലയ്ക്ക് 350 വരെയുമാണ് വില. പൂക്കളിലെ പ്രധാനിയായ മുല്ലയ്ക്ക് 600 രൂപവരെയാണ് വിപണിയിലെ വില. സ്വർണ വിലയ്ക്ക് സമാനമാണ് ഓണക്കാലത്തെ പൂവിന്റെ വിലയും. ഓരോദിവസവും ഓരോ വിലയാണ്. പൂവിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ വ്യാപാരികൾ വില നിശ്ചയിക്കുന്നു. മലയാളിക്ക് പൂക്കളമൊരുക്കാനുള്ള ജമന്തിയും, അരളിയും, വാടാമുല്ലയുമെല്ലാം തമിഴ്‌നാട്ടിലെയും ബാംഗ്ലൂരിലെയും, മൈസൂരിലെയും പാടങ്ങളിൽ നി
തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പൂവില കുതിച്ചുകയറുകയാണ്. പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ വർഷത്തിന്റെ പകുതി കച്ചവടം മാത്രമാണ് ഈ വർഷം നടന്നതെന്ന് വ്യാപാരികൾ പറയുന്നു.
തിരുവോണംവരെ ലക്ഷ്യമിട്ട് ലക്ഷകണക്കിന് വിലയുള്ള പൂക്കളാണ് തലസ്ഥാനത്തെ ചാല മാർക്കറ്റിൽ എത്തിയിട്ടുള്ളത്. പൂക്കളം ഒരുക്കുന്നതിനായാണ് കൂടുതലും പൂക്കൾ വിറ്റഴിയുന്നത്. ആവശ്യക്കാർ കൂടുതലായി തേടിയെത്തുന്ന ജമന്തിക്ക് 100 രൂപമുതലാണ് വില, വെള്ള അരളിക്കും ചുവന്ന അരളിക്കും 150 മുതൽ 200 വരെയും വാടാമുല്ലയ്ക്ക് 350 വരെയുമാണ് വില. പൂക്കളിലെ പ്രധാനിയായ മുല്ലയ്ക്ക് 600 രൂപവരെയാണ് വിപണിയിലെ വില.
സ്വർണ വിലയ്ക്ക് സമാനമാണ് ഓണക്കാലത്തെ പൂവിന്റെ വിലയും. ഓരോദിവസവും ഓരോ വിലയാണ്. പൂവിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ വ്യാപാരികൾ വില നിശ്ചയിക്കുന്നു. മലയാളിക്ക് പൂക്കളമൊരുക്കാനുള്ള ജമന്തിയും, അരളിയും, വാടാമുല്ലയുമെല്ലാം തമിഴ്‌നാട്ടിലെയും ബാംഗ്ലൂരിലെയും, മൈസൂരിലെയും പാടങ്ങളിൽ നിന്നാണ് കേരളത്തിലെ പൂ വിപണിയിൽ എത്തുന്നത്.
പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നു തന്നെ പറയാം. പൂക്കച്ചവടക്കാർക്കിത് നിരാശയുടെ ഓണമാണിത്. കഴിഞ്ഞ വർഷത്തേക്കാൾ വൻ നഷ്ടമാണ് പൂവിപണിയിൽ ഇത്തവണ ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളാണ് മലയാളികളുടെ ഓണത്തെ സമ്പന്നമാക്കുന്നത്. ഇത്തവണയും അത് അങ്ങനെ തന്നെയാണ്.
ഓണക്കാലം വന്നാൽ പൂക്കൾക്കായി അതിർത്തിക്കപ്പുറത്തേക്കാണ് കേരളം നോക്കുന്നത്. സേലം, മധുര, ഡിണ്ടിഗൽ, കോയമ്പത്തൂർ, തോവാള തുടങ്ങി ബാംഗ്ലൂർ , ഹോസുർ, മൈസൂർ എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് കൂടുതൽ പൂക്കൾ കേരളത്തിലേക്ക് എത്തുന്നത്. വില അൽപ്പം കൂടുതലായാലും മലയാളികൾ പൂക്കളം ഒരുക്കുന്നതിന് കുറവുവരുത്താറില്ല. എന്തൊക്കെ ആയാലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾകൊണ്ട് പൂക്കളം തീർത്ത് ഓണത്തെ വമ്പൻ ആഘോഷങ്ങളുമായി വരവേൽക്കുകയാണ് മലയാളികൾ.