യിരക്കണക്കിന് വരുന്ന കലാസ്വാധകരുടെ മുന്നിൽ വച്ചു അധാരി പാർക്ക് ഓപ്പൺ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ വെച്ച് പത്മഭൂഷൺ എസ്. പി. ബാലസുബ്രമണ്യം ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ 2018 പുരസ്‌കാരം ചെയർമാൻ എഫ്. എം ഫൈസലിൽ നിന്നും ഏറ്റു വാങ്ങി.

'പ്രവാസി ഐക്കൺ' പുരസ്‌കാരം പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് . രാജശേഖരൻ പിള്ളയും , 'മാൻ ഓഫ് ദി ഇയർ' പുരസ്‌കാരം സ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണനും, 'മീഡിയ ഐക്കൺ' പുരസ്‌കാരം മീഡിയ വൺ റിപ്പോർട്ടർ സിറാജ് പള്ളിക്കരയും , ഡയമണ്ട് പുരസ്‌കാരം ശ്രീ. മോനി ഓടിക്കണ്ടത്തിലും എസ്. പി. ബാലസുബ്രമണ്യത്തിൽ നിന്നും ഏറ്റു വാങ്ങി. ചലച്ചിത്ര സംവിധായകനും, നടനുമായ ശ്രീകാന്ത് മുരളി മുഖ്യാഥിതി ആയിരുന്നു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ, സെക്രെട്ടറി ജഗത് കൃഷ്ണകുമാർ, പ്രോഗ്രാം കൺവീനർ രാജീവ്, കോ-ഓർഡിനേറ്റർ റിലീഷ്, റീന രാജീവ് , ഷിൽസ റിലീഷ്, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെസിഎ പ്രസിഡന്റ് സേവി മാത്തുണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നടന്ന കലാവിരുന്നിൽ സീ ടീവി ഫെയിം യുംന അജിൻ, ചലച്ചിത്ര പിന്നണി ഗായകരായ സംഗീതാ ശ്രീകാന്ത്, വിപിൻ സേവ്യർ, അഭി വേങ്ങര, നിത്യ ബാലഗോപാൽ എന്നിവർ നയിച്ച ഗാനമേള സദസ്സിന് ഹൃദൃമായി.

ബഹ്‌റൈനിലെ കലാസാംസ്‌കാരിക ജീവകാരുണ്യമേഖലകളിൽ കഴിഞ്ഞ അഞ്ചോളം വർഷങ്ങളായി സജീവ സാന്നിധൃമായി നിറഞ്ഞു നിൽക്കുന്ന 'ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ' 2015 ൽ ശ്രീ പി. വിജയൻ ഐ.പി.എസ് നും, 2016 ൽ പത്മശ്രീ മധുവിനും, 2017 ൽ ലെഫ്റ്റനന്റ് കേണൽ പത്മശ്രീ മോഹൻലാലിനും ആയിരുന്നു ഇന്തൃൻ ഐക്കൺ അവാർഡ് നൽകിയത്.

പ്രോഗ്രാം കമ്മറ്റി അംഗങ്ങൾ ആയ ജേക്കബ് തേക്കുംതോട്, എബി തോമസ്, തോമസ് ഫിലിപ്പ്, സതീഷ്, അജി ജോർജ്, മണിക്കുട്ടൻ, രാജ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.