- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണലിലേക്ക് മാറാനല്ല തണലായി മാറാനാണ് യുവത്വം; ഫോക്കസ് ത്രൈമാസ ക്യാംപയിന് തുടക്കം കുറിച്ചു
കുവൈത്ത്: സ്വാർത്ഥതയും സ്വകാര്യ ആർഭാഢങ്ങളും ജീവിത മുഖമുദ്രയാക്കിയ ആധുനിക യുവത്വം ബൗദ്ധിക വ്യായാമങ്ങളിൽ നിന്നകന്ന് നിന്നുകൊണ്ട് വൈകൃതങ്ങളെയും ദൈവീഛകളെയും ദൈവങ്ങളായി സ്വീകരിച്ചുവരുന്നുവെന്നും സമൂഹത്തിൽ മാറ്റത്തിന് ചാലക ശക്തിയാകേണ്ടവർ ലഹരിയുടേയും ലൈംഗിക അതിക്രമങ്ങളുടേയും കപട വിസ്മയങ്ങളിൽ ജീവിതം ഹോമിക്കുന്നുവെന്ന് പ്രമുഖ പണ്ഡിതനും ചിന്തകനുമായ സി.എം മൗലവി ആലുവ പറഞ്ഞു. തണലിലേക്ക് മാറാനല്ല തണലായ് മാറാനാണ് യുവത്വം എന്ന പ്രമേയത്തിൽ ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിപ്പിച്ച യൂത്ത്‌സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലം മാറ്റങ്ങൾക്ക് വിധേമായികൊണ്ടിരിക്കുന്നുവെങ്കിലും വിശ്വാസി സമൂഹം പഴയ വിശ്വാസത്തെ മാറ്റാൻ തയ്യാറാകുന്നത് അപകടം വിളിച്ചുവരുത്തകയാണെന്ന് സി.എം മൗലവി വിശദീകരിച്ചു. കലർപ്പില്ലാത്ത സ്‌നേഹവും കാരുണ്യവുമാണ് മാനവകുലത്തിന്റെ നിലനിൽപ്പെന്നും പരസ്പര ഐക്യമാണ് കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമെന്നും മാനവികതയുടെ മുന്നണിപോരാളിയാകാൻ ന?യുടെ വിജ്ഞാനത്തിലൂടെ കുരുന്നു ഹൃദയങ്ങൾ ശ്രമിക്കണമന്നു
കുവൈത്ത്: സ്വാർത്ഥതയും സ്വകാര്യ ആർഭാഢങ്ങളും ജീവിത മുഖമുദ്രയാക്കിയ ആധുനിക യുവത്വം ബൗദ്ധിക വ്യായാമങ്ങളിൽ നിന്നകന്ന് നിന്നുകൊണ്ട് വൈകൃതങ്ങളെയും ദൈവീഛകളെയും ദൈവങ്ങളായി സ്വീകരിച്ചുവരുന്നുവെന്നും സമൂഹത്തിൽ മാറ്റത്തിന് ചാലക ശക്തിയാകേണ്ടവർ ലഹരിയുടേയും ലൈംഗിക അതിക്രമങ്ങളുടേയും കപട വിസ്മയങ്ങളിൽ ജീവിതം ഹോമിക്കുന്നുവെന്ന് പ്രമുഖ പണ്ഡിതനും ചിന്തകനുമായ സി.എം മൗലവി ആലുവ പറഞ്ഞു. തണലിലേക്ക് മാറാനല്ല തണലായ് മാറാനാണ് യുവത്വം എന്ന പ്രമേയത്തിൽ ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിപ്പിച്ച യൂത്ത്‌സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലം മാറ്റങ്ങൾക്ക് വിധേമായികൊണ്ടിരിക്കുന്നുവെങ്കിലും വിശ്വാസി സമൂഹം പഴയ വിശ്വാസത്തെ മാറ്റാൻ തയ്യാറാകുന്നത് അപകടം വിളിച്ചുവരുത്തകയാണെന്ന് സി.എം മൗലവി വിശദീകരിച്ചു.
കലർപ്പില്ലാത്ത സ്‌നേഹവും കാരുണ്യവുമാണ് മാനവകുലത്തിന്റെ നിലനിൽപ്പെന്നും പരസ്പര ഐക്യമാണ് കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമെന്നും മാനവികതയുടെ മുന്നണിപോരാളിയാകാൻ ന?യുടെ വിജ്ഞാനത്തിലൂടെ കുരുന്നു ഹൃദയങ്ങൾ ശ്രമിക്കണമന്നും യൂണിസെഫ് സെലിബ്രിറ്റി അംബാസിഡറും ട്രെയിനറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് പറഞ്ഞു. ലൈഫ്ഹാക്ക് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്കണക്കിന് ആളുകൾ പങ്കെടുത്ത സംഗമത്തിൽ കുട്ടികളോടും രക്ഷിതാക്കളോടും അദ്ദേഹം സംവദിച്ചു.
ആധുനികതയുടെ അതിപ്രസരണത്തിൽ ദൈവിക വിചാരം മറക്കാതെ ഭാവി ജീവിതം കരുത്തുള്ളതാക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും മക്കളെ ന?യിൽ വഴിതെളിയിക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തമെന്നും എം.എസ്.എം സംസ്ഥാന സമിതി അംഗം നബീൽ ഫാറൂഖി പാലത്ത് പറഞ്ഞു. ഇന്ത്യൻ എംബസ്സി സെക്രട്ടറി എ.കെ ശ്രീവത്സവ് ലൈഫ്ഹാക് സംഗമം ഉദ്ഘാടനം ചെയ്തു.
ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് ചെയർമാൻ എഞ്ചി. ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, ഫോക്കസ് സെക്രട്ടറി എഞ്ചി. അബ്ദുറഹിമാൻ, അബ്ദുൽ മജീദ് മദനി, എൻ.കെ റഹീം, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. നിഹാൽ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി. വിവിധ സംഘടന പ്രതിനിധികളും വ്യവസായ പ്രമുഖകരും പരിപാടിയിൽ പങ്കെടുത്തു. യുവാക്കൾക്ക് പരിശീലന പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, കേരളത്തിലെ സർക്കാർ സ്‌കൂളുകളിലും തീരദേശ വീടുകളിലും ശൗചാലയ നിർമ്മാണം, സ്‌നേഹ സംഗമങ്ങൾ തുടങ്ങിയ പരിപാടികൾ ത്രൈമാസ ക്യാംപയിന്റെ കാലയളവിൽ സംഘടിപ്പിക്കും.