- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്കസ് ഫെസ്റ്റ് ഒക്ടോബർ 25ന്
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ്) കുവൈറ്റിന്റെ വാർഷികത്തിന്റെ ഭാഗമായി ഫോക്കസ് ഫെസ്റ്റ് അടുത്ത മാസം 25ന് നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോക്കസ് അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, നൃത്തം, കലാഭവൻ നവാസ് അവതരിപ്പിക്കുന്ന ഷോ, അവാർഡ് വിതരണം തുടങ്ങിയവയുണ്ടാകും. ഫഌയറിന്റ
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ്) കുവൈറ്റിന്റെ വാർഷികത്തിന്റെ ഭാഗമായി ഫോക്കസ് ഫെസ്റ്റ് അടുത്ത മാസം 25ന് നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഫോക്കസ് അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, നൃത്തം, കലാഭവൻ നവാസ് അവതരിപ്പിക്കുന്ന ഷോ, അവാർഡ് വിതരണം തുടങ്ങിയവയുണ്ടാകും.
ഫഌയറിന്റേയും റാഫിൾ കൂപ്പന്റേയും വിതരണോദ്ഘാടനം അൽമുല്ല എക്‌സ്‌ചേഞ്ച് സീനിയർ മാനേജർ ജോൺ സൈമൺ നിർവഹിച്ചു. ഫെസ്റ്റ് ജനറൽ കൺവീനർ സലിം ഫഌയറും കൺവീനർ ജോജി വി. അലക്‌സ് റാഫിൾ കൂപ്പണും ഏറ്റുവാങ്ങി. ഫോക്കസ് ആക്ടിങ് പ്രസിഡന്റ് മാത്യു സക്കറിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ബി അനിൽ, ജോയിന്റെ സെക്രട്ടറി സിറാജ് ഇസ്മയിൽ, ട്രഷറർ മോൻസി കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Next Story