- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലുപ്രസാദ് യാദവിന് പരമാവധി ശിക്ഷ നൽകണമെന്ന് വാദം; കാലിത്തീറ്റക്കേസിൽ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി
പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. സിബിഐ കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മരണത്തെത്തുടർന്നാണ് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയത്.റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രായം കണക്കിലെടുത്ത് ലാലു പ്രസാദിന് ചെറിയ ശിക്ഷ മാത്രമെ നൽകാവൂ എന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവർഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലാണ് ഇന്ന് കോടതി ശിക്ഷ വിധിക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു
പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. സിബിഐ കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മരണത്തെത്തുടർന്നാണ് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയത്.റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രായം കണക്കിലെടുത്ത് ലാലു പ്രസാദിന് ചെറിയ ശിക്ഷ മാത്രമെ നൽകാവൂ എന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവർഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലാണ് ഇന്ന് കോടതി ശിക്ഷ വിധിക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു