ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്നു ഡൽഹിയിൽ 17 ട്രെയിനുകൾ റദ്ദാക്കി. 19 ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.

യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി