ന്യൂഡൽഹി: മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ 18 ട്രെയിനുകൾ റദ്ദാക്കി. മഞ്ഞിനെ തുടർന്നു കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. 50 സർവീസുകളാണ് ഇതുമൂലം വൈകുന്നത്. എട്ട് സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങളായി ഡൽഹിയിയൽ മൂടൽ മഞ്ഞിനെ തുടർന്നു വ്യോമ-റെയിൽ ഗതാഗതങ്ങൾ താറുമാറായിക്കുകയാണ്. മഞ്ഞ് ഏതാനും ദിവസങ്ങൾകൂടി അനുഭവപ്പെടുമെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽ മഞ്ഞ് പ്രതികൂലമായി ബാധിച്ചു.