- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു ഡൽഹിയിൽ 300 വിമാനങ്ങൾ വൈകി. പുതുവർഷമായതിനാൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഇത്തരത്തിൽ മഞ്ഞുണ്ടായത്. ഇതോടെ നൂറുകണിക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ആഭ്യന്തര-അന്താരാഷ്ട്ര സർവീകളെയാണ് മൂടൽ മഞ്ഞ് ഒരുപോലെ ബാധിച്ചു. മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു രാവിലെ ആറു മുതൽ 11വരെ വിമാനസർവീസുകൾ മുടങ്ങിയിരുന്നു. എട്ട് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. 265 ആഭ്യന്തര സർവീസുകളെയാണ് മൂടൽ മഞ്ഞ് ബാധിച്ചത്. മൂടൽ മഞ്ഞിനെ തുടർന്നു ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. 15 സർവീസുകളാണ് റദ്ദാക്കിയത്. 56 സർവീസുകൾ വൈകുകയും 20 സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസം കൂടി ഡൽഹിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു ഡൽഹിയിൽ 300 വിമാനങ്ങൾ വൈകി. പുതുവർഷമായതിനാൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഇത്തരത്തിൽ മഞ്ഞുണ്ടായത്. ഇതോടെ നൂറുകണിക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ആഭ്യന്തര-അന്താരാഷ്ട്ര സർവീകളെയാണ് മൂടൽ മഞ്ഞ് ഒരുപോലെ ബാധിച്ചു.
മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു രാവിലെ ആറു മുതൽ 11വരെ വിമാനസർവീസുകൾ മുടങ്ങിയിരുന്നു. എട്ട് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. 265 ആഭ്യന്തര സർവീസുകളെയാണ് മൂടൽ മഞ്ഞ് ബാധിച്ചത്.
മൂടൽ മഞ്ഞിനെ തുടർന്നു ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. 15 സർവീസുകളാണ് റദ്ദാക്കിയത്. 56 സർവീസുകൾ വൈകുകയും 20 സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസം കൂടി ഡൽഹിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story