ന്യൂയോർക്ക്:ഫൊക്കാനയുടെ 2018-2020 ഭരണസമിതിയിൽ ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ആയി പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവർത്തകനും സംഘാടകനുമായ അപ്പുകുട്ടൻ പിള്ള മത്സരിക്കുന്നു. അമേരിക്കൻ മലയാളി ഗണേശേഷ് നായരുടെ സംവിധാനത്തിൽ അമേരിക്കയിൽ ചിത്രികരണം പൂർത്തിയാക്കിയ ' അവർക്കൊപ്പം' സിനിമയുടെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ് ഫൊക്കാനയിലെ മുതിർന്ന അംഗവും കൂടിയായ അപ്പുകുട്ടൻ പിള്ള. മികച്ച നാടക നടനും ഓട്ടൻതുള്ളൽ, തകിൽ വാദ്യം,ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1982 ഇൽ ഫൊക്കാനയുടെ ന്യൂയോർക്കിൽ നടന്ന പ്രഥമ കോൺവെൻഷനിലെ പ്രധാന സംഘടാകരിൽ ഒരാളായിരുന്ന അപ്പുക്കുട്ടൻ പിള്ള കെ.സി.എ.എൻ.എ യുടെ ആഭിമുഖ്യത്തിൽ കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ എൻ.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു.

പി.ടി.എസ്.ടി എന്ന രോഗാവസ്ഥയിലുള്ളവരുടെ കഥ പറയുന്ന ' അവർക്കൊപ്പം' എന്ന സിനിമ ഇത്തരം പ്രതിസന്ധികളുടെ കടന്നുപോകുന്ന മൂന്നു കുടുംബങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിലൊരു കുടുംബത്തെ യഥാര്ഥത്തില് അവതരിപ്പക്കുന്നതു അപ്പുകുട്ടൻ പിള്ളയുടെ തന്നെ കുടുംബമാണ്. ന്യൂ യോർക്കിൽ നഴ്‌സിങ് സുപ്രിന്റന്റണ്ട് ആയി വിരമിച്ച അദ്ധേഹത്തിന്റെ ഭാര്യ രാജമ്മ പിള്ളയും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മകളും അമേരിക്കയിലെ ഏക മലയാളി വനിതാ പൊലീസ് ഓഫീസറുമായ (ന്യൂയോർക്ക് പൊലീസ്) ബിനു പിള്ളയും പൊലീസ് ഉദ്യോഗസ്ഥനുമായ ഭർത്താവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് . ചിത്രം അടുത്ത മാസം ഗ്ലോബൽ റിലീസിങ്ങിന് ഒരുങ്ങുകയാണ്.

സ്വന്തമായി 'പ്രതിഭ' എന്ന ഇവന്റ് മാനേജ്മന്റ് കമ്പനിയുള്ള അദ്ദേഹം ആദ്യ കാലങ്ങളിൽ അമേരിക്കയിൽ സിനിമ-മിമിക്രി താരങ്ങളെ കൊണ്ടുവന്നു ഒരുപാടു സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും താരങ്ങളെ കൊണ്ടുവരുന്നു. യശഃശരീരനായ ആബേൽ അച്ഛനെ അമേരിക്കയിൽ ആദ്യം കൊടുവന്നതും ഇദ്ദേഹമാണ്. കാഞ്ചിപുരത്തെ കല്യാണം, സ്വർണം,, മുല്ലമൊട്ടും മുന്തിരിച്ചാറും, എന്നീ മലയാളം സിനിമകൾ നിർമ്മിച്ച അദ്ദേഹം കാഞ്ചിപുരത്തെ കല്യാണത്തിൽ ജ്യോതിഷന്റെ വേഷം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്നു.
കഴിഞ്ഞ 32 വർഷമായി ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിമുള്ള കുറഞ്ഞത് പത്തു സ്റ്റേജുകളിൽ വീതമെങ്കിലും ഓണക്കാലത്തെ മാവേലിവേഷം അപ്പുക്കുട്ടൻ പിള്ളയ്ക്കു സ്വന്തമാണ്.കേരളം കൾച്ചറൽ അസോസിയേഷനു വേണ്ടി ഏതാണ്ട് 14 പേരെ ചെണ്ട വാദ്യം പഠിപ്പിക്കുന്നു.

ഏവർക്കും സുസമ്മതനായ അപ്പുക്കുട്ടൻ പിള്ള ഫൊക്കാന നേതൃത്വത്തിന്റെ അനുഗ്രഹാംശംസകളോടെയാണ് സ്ഥാനാർത്ഥിത്വം ന്യൂയോർക്കിൽ പ്രഖ്യാപിച്ചത്.കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(കെ.സി.എ.എൻ . എ.) സ്ഥാപക അംഗംകളിൽ ഒരാളായ അദ്ദേഹം സംഘടനയുടെ രണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളൂം, നായർ ബെനെവെലെന്റ് അസോസിയേഷൻ (എൻ,ബി.എ.) ന്യൂയോർക്കിന്റെ സ്ഥാപക അംഗംകൂടിയായ അദ്ദേഹം എൻ..ബി.എ.യുടെ ഇപ്പോൾ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റും നിരവധി തവണ വൈസ് പ്രസിഡന്റ്, ട്രഷറർ, കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

തുടക്കം മുതൽ ഫൊക്കാനയുടെ സജീവ പ്രവർത്തകരിലൊരാളായിയിരുന്നു. ഇക്കാലയളവിൽ ഫൊക്കാനയുടെ വളർച്ചക്ക് വഹിച്ച നിസ്തുലമായ സേവനമാണ് അദ്ദേഹത്തെ ന്യൂയോർക്ക് റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിനുള്ള യോഗ്യത നേടിക്കൊടുത്തത്. 1974 ഇൽ അമേരിക്കയിൽ കുടിയേറിയ മാവേലിക്കര സ്വദേശിയായ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റൽ സർവീസ്(യൂ.എസ്‌പി.എസ് )ഇൽ സൂപ്പർവൈസർ ആയി വിരമിച്ച അപ്പുകുട്ടൻ പിള്ള ഒരു മികച്ച കലാകാരനെന്നതിലുപരി നല്ല സംഘാടകൻകൂടിയാണ്.

ഡോ.ബിന്ദു പിള്ള (ഫിസിഷ്യൻ), ഇന്ദു പിള്ള ( കമ്പ്യൂട്ടർ എഞ്ചിനീയർ )എന്നിവർ മറ്റു മക്കളാണ്.ഡോ.അപ്പുക്കുട്ടൻ പിള്ളയുടെ സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്യുന്നതായും അടുത്ത ഭരണസമിതിക്ക് അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും ഗുണം ചെയ്യുമെന്നും ഫൊക്കാന പ്രസിഡന്റ് ആയി പ്രഖ്യാപനം നടത്തിയ മാധവൻ ബി.നായർ ന്യൂജേഴ്സിയിൽ അഭിപ്രായപ്പെട്ടു.