മിഷിഗൺ: ഫൊക്കാനയുടെ ദേശിയ കമ്മിറ്റി അംഗമായി ഡിട്രോയിറ്റിൽ നിന്നുള്ള വറുഗീസ് തോമസ് (ജിമ്മിച്ചൻ) മത്സരിക്കുന്നു.ഫൊക്കാനയിലെ സജീവ പ്രവർത്തകനായ ജിമ്മിച്ചൻ ആദ്യമായാണ് ഫൊക്കാന നേതൃനിരയിലേക്ക് എത്തുന്നതെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റൽ സർവീസ് (യൂ.എസ്‌പി.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം ഫെഡറൽ ജീവനക്കാരുടെ സന്നദ്ധ സംഘടനായ കംബൈൻഡ് ഫെഡറൽ കാന്പയിൻ (സി.എഫ്.സി.) എന്ന സംഘടനയുടെ നേതൃ നിരയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.

കൂടാതെ ഡിട്രോയിറ്റ് മലയാളീ അസോസിയേഷൻ കമ്മിറ്റി അംഗം, കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.1992 ഇൽ ഡിട്രോയിറ്റ് സിറോ മലബാർ കാത്തലിക് മിഷൻ വൈസ് പ്രെസിഡന്റുമായിരുന്നു.

ഫൊക്കാനയിൽ 2008 മുതൽ എല്ലാ കൺൺവെൻഷനുകളിലും പങ്കെടുത്തിട്ടുള്ള ആലപ്പുഴ സ്വദേശിയായ വറുഗീസ് 26 വര്ഷം മുമ്പാണ് അമേരിക്കയിൽ കുടിയേറിയത്. അതിനുമുൻപ് അക്കൗണ്ടന്റ് ആയി സേവനാമനിഷ്ഠിച്ചിരുന്ന അദ്ദേഹം അമേരിക്കയിൽ എത്തിയ ശേഷം അഗ്രിക്കൾച്ചറൽ സയൻസിൽ ഡിപ്ലോമ നേടി. പിന്നീട് യൂ.എസ്. പി.എസിൽ ചേർന്ന അദ്ദേഹം കഴിഞ്ഞ 23 വർഷമായി സ്റ്റാറ്റിക് ഓഡിറ്റർ ആയി പ്രവർത്തിച്ചു വരികയാണ്. ഫെഡറൽ ജീവനക്കാരുടെ സന്നദ്ധ സംഘടനയായ സി.എഫ്,സിയുടെ കോർഡിനേറ്റർ ആയ വറുഗീസ് നിരവധി വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കു ഫണ്ടുകൾ ലഭ്യമാക്കാൻ കാരണമായിട്ടുണ്ട്.

ജീവനക്കാരുടെ പേ ചെക്കിൽ നിന്ന് നിശ്ചിത തുക അവരുടെ കൂടി താല്പര്യത്തിനനുസരിച്ചു പിടിച്ച ശേഷം ഈ തുക സി.എഫ്.സി ഫണ്ടിലേക്ക് മാറ്റുന്നതാണ് സി.എഫ്.സി കോർഡിനെറ്റർമാർ ചെയുന്നത് . ഈ തുക അര്ഹതപ്പെട്ട ചാരിറ്ബിൾ സംഘടനകൾക്ക് പിന്നീട് കൈമാറും.ജുവെല്ലറി ഡിസൈനറും മേക്കറുമായ മരിയമ്മയാണ് ഭാര്യ. ക്ലിനിക്കൽ ടെക്നിഷ്യൻ ആയ ബെൻ, ഗ്രാഫിക് ഡിസൈനറായ സാം, പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥിയായ ജസ്റ്റിൻ എന്നിവർ മക്കളാണ്.