ന്യൂയോർക്ക്: പാരീസിൽ നടന്ന ഭീകരാക്രമണത്തെ  ഫൊക്കാനാ അപലപിച്ചു. കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തിൽ 150ൽ പേർ അതിദാരുണയമായി കൊല്ലപ്പെട്ടത്.  ഇതു ആകമാന മനുഷ്യരാശിക്കെതിരെയുള്ള ആക്രമാണു. ജീവനെ ആദരിക്കേണ്ടതും, സംരക്ഷിത്തേണ്ടതും ആണ്,    നിരുത്തരവാദപരമായ  ഇത്തരം  പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്റെ ശാപമാണ് എന്നും ഫൊക്കാനാ നേതാക്കൾ  അഭിപ്രായപ്പെട്ടു.

ജീവനെ ഹനിക്കുന്നത് ഏതൊരു വിധത്തിലായാലും, ഏതൊരു സ്ഥലത്തായാലും അത്,  അപരാധവുമാണെന്നു   പ്രസിഡന്റ് ജോൺ പി ജോൺ സെക്രട്ടറി വിനോദ് കെയാർകെ ,ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അഭിപ്രായപ്പെട്ടു.