ന്യൂയോർക്ക്.: ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത് ദേശീയ കൺവൻഷൻ 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന റീജിയണൽ കിക്ക്ഓഫ് അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.

ന്യൂജെഴ്‌സി, ടൊറന്റോ എന്നിവിടങ്ങളിലെ കിക്ക്ഓഫുകളുടെ വിജയത്തിനുശേഷം അടുത്ത കിക്ക്ഓഫ് ന്യൂയോർക്ക്‌റീജിയനിലായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ജോസ് കാനാട് അറിയിച്ചു. നവംബർ 14 തിയതി ശനിയാഴ്ച രാവില 11 മണിമുതൽ വൈകീട്ട് 8 മണിവരെ ന്യൂയോർക്ക് വച്ചാണ് (26 നോർത്ത് ട്യ്‌സൺ അവനു ഫ്‌ലോരൽ പാർക്ക്,ന്യൂയോർക്ക്) റീജിയണൽ കൺവൻഷനും കിക്ക്ഓഫും നടകുന്നത്.

കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കല മത്സരങ്ങൽ ആണ് ഫൊക്കാന റീജിയണൽ കിക്ക്ഓഫ് നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്. സോളോ സൊങ്ങ്, സിംഗിൾ ഡാൻസ്, എലോകേഷൻ തുടങ്ങി നിരവധി മത്സരങ്ങൽ ഉൽപ്പെടുത്തിയണ്‌റീജിയണൽ കൺവൻഷൻ സംഘടിപ്പിചിരിക്കുന്നത് . ഇതു പ്രയത്തിന്റെ അടിസ്ഥാനത്തിൽ മുന്നു കാറ്റാഗെറി ആയിട്ടാണ് മത്സരങ്ങൽ നടത്തുന്നത്.

ന്യൂയോർക്ക്‌റീജിയണൽ ഫൊക്കാന കൺവൻഷനുകൾപുതുമയാർന്ന പരിപാടികളാലും,ജനസാന്നിധ്യം കൊണ്ട് , കേരളത്തനിമയാർന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തൻ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് ഫൊക്കാന ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവർത്തിക്കാൻ ഫൊക്കാന എന്നും ശ്രമിക്കുന്നതാണ്.മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.

ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യസാംസ്‌ക്കരിക രംഗങ്ങളിലെ പ്രമുഖരും കൺവൻഷനിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്, സെക്രട്ടറി അലക്‌സ് തോമസ് എന്നിവർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: ലൈസി അലക്‌സ് 845 268 3694 , ജെസി കാനാട് 516 655 9765 , എംകെ മാത്യു 914 806 50074 എന്നിവരുമായി ബന്ധപ്പെടുക.