ന്യൂയോർക്ക്: ഫൊക്കാനയുടെ യൂത്ത് കമ്മിറ്റി മെമ്പറും യൂത്ത് ലീഡറും ആയ  അജിൻ  ആന്റണിയെ റോകലണ്ട്   കൗണ്ടിയിലുള്ള  ന്യൂ സിറ്റിയിലെ ലൈബ്രറി ബോർഡ് ട്രസ്റ്റി ആയി തെരഞ്ഞെടുത്തതിൽ ഫൊക്കാനയുടെ  അഭിനന്ദനം. ഫൊക്കാനയുടെ യുവ നേതാവായ  അജിൻ ഭാവിയിൽ അമേരിക്കൻ രാഷ്ടിയത്തിൽ ശോഭിക്കും എന്നതിൽ  സംശയം  ഇല്ല. ഫൊക്കാന യുവാകളെ   പ്രൊമോട്ട്  ചെയൂന്നതിന്റെ   ഭാഗമായി  ഇതുപോലെ പല യുവാക്കളെയും  അമേരിക്കൻ രാഷ്ടിയത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാനാണ് ഫൊക്കാനയുടെ ലക്ഷ്യം.   

സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച്താണ് ഫൊക്കാനയുടെ ശക്തി. കുട്ടികൾ, ചെറുപ്പക്കാർ, വനിതകൾ അങ്ങനെ ആബാലവയോധികം ജനങ്ങളെയും  ഫോക്കാനയ്‌ക്കൊപ്പം കൂട്ടി.അവർക്ക് അവസരങ്ങൾ നല്കി അവരെ വളർത്തിയെടുക്കുവാൻ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാറ്റ്‌ഫോമിന്റെ  പ്രസക്തി.

അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുമുള്ള അംഗ സംഘടനകൾക്ക് ഫൊക്കാന നേതൃത്വം നൽകുന്നു. ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനാവുന്നു  എന്നതാണ്. അജിൻ  ആന്റണിക്ക്  ഫൊക്കാനയുടെ  അഭിനന്ദനം അറിക്കുന്നതായി  പ്രസിഡന്റ് ജോൺ പി. ജോൺ .സെക്രട്ടറി വിനോദ് കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ  അറിയിച്ചു.