ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഓസ്‌കാർ പുരസ്‌കാരവുമായി മലയാളികളുടെ ലോക സംഘടന ഫൊക്കാന കടന്നു വരുന്നു. കാനഡയിലെ ടൊറേന്റോയിൽ ജൂലൈ ഒന്നു മുതൽ നാലു വരെ നടത്തുന്ന ഫൊക്കാനയുടെ ദേശീയ കൺവൻഷനിൽ 'ഓസ്‌കാർ' എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് നൽകുന്ന പുരസ്‌കാരം 'ഫിംക 2016' അമേരിക്കൻ മലയാളികളുടെ നിയന്ത്രണത്തിൽ അവർ കണെ്ടത്തുന്ന താരങ്ങൾക്കു സമ്മാനിക്കുന്നു.

ഫൊക്കാന മലയാള ചലച്ചിത്ര ലോകത്തിനു പുരസ്‌കാരം നല്കുന്നത് ഇത് ആദ്യമല്ല. 2006 ൽ ഫൊക്കാന കൊച്ചിയിൽ സംഘടിപ്പിച്ച അവാർഡുദാനം നൂറിലധികം താരങ്ങളുടെ അകമ്പടിയോടെയാണ് നടന്നത്.

ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്‌കാരിക പ്രതിഫലനമാണെന്ന തിരിച്ചറിവാണു ഫൊക്കാന മലയാളം സിനിമാലോകത്തെ ആദരിക്കുവാൻ തയാറായത്. മലയാള ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ ഒരു സാർവലോക വിനിമയശക്തി നൽകുന്നുണെ്ടന്നു ലോകത്തിനുമുന്നിൽ കാട്ടികൊടുക്കാൻ കൂടി ഈ അവസരം അമേരിക്കൻ മലയാളികൾ ഉപയോഗിക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോൺ പറഞ്ഞു. നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് മലയാള സിനിമയിലെ മുഴുവൻ താരങ്ങളും താള സംഗീത നിർത്ത മികവിന്റെ അകമ്പടിയോടുകുടി ടൊറന്റോയിലെ മാറക്കാനാ സിറ്റിയെ ഇളക്കി മറിക്കാൻ എത്തുന്നത്. ആദ്യമായി ഓൺലൈനിലുടെ താരങ്ങളെ തെരഞ്ഞെടുക്കുവാനുള്ള അവസരവും അമേരിക്കൻ മലയാളികൾക്ക് കൈവരുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

അവാർഡിനു തെരഞ്ഞെടുക്കുന്ന പുരസ്‌കാരങ്ങളോടൊപ്പം ഫൊക്കാന ചുമതലപ്പെടുത്തുന്ന അവാർഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന അമേരിക്കൻ മലയാളികളിലെ സിനിമാ പ്രവർത്തകർക്കും പ്രത്യേക ജൂറി അവാർഡ് സമ്മാനിക്കും.

താഴെ കൊടിത്തിരിക്കുന്ന ലിങ്കിൽനിന്നു നിങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളെ തെരഞ്ഞെടുക്കാം. www.fimcagalluppoll.com, http://fokanaconventiontoronto.com/fimca
www.fokana.ca, http://www.fokanaonline.com/

കൺവൻഷൻ ഫൊക്കാനായുടെ ചരിത്രത്തിലെതന്നെ ഒരു ചരിത്ര സംഭവമാക്കാൻ ടൊറേന്റോയിലെ മലയാളി സമൂഹം ആത്മാർഥമായി ശ്രമിക്കുമ്പോൾ അതിനു മാറ്റുകൂട്ടാൻ ഈ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങും കാരണമാകുമെന്ന് പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ, ഫൊക്കാന ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേശ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണേ്ടഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർടൈന്മെന്റ് ചെയർ ബിജു കട്ടത്തറ എന്നിവർ അറിയിച്ചു.