- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന ജനറൽ ബോഡി യോഗം ചേർന്നു
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ജനറൽ ബോഡി മീറ്റിംഗിൽ നിലവിലുള്ള നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുവാൻ നടപടികള്ൾ ആരംഭികണം എന്ന് നിർദ്ദേശം വരുകയും,സാമൂഹിക യാഥാർത്ഥ്യത്തെ ഉൾകൊണ്ടു കാലത്തിനു അനുസരിച്ച് ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തേണ്ടുന്നതിനെറെ ആവിശ്യത്തെ പറ്റ
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ജനറൽ ബോഡി മീറ്റിംഗിൽ നിലവിലുള്ള നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുവാൻ നടപടികള്ൾ ആരംഭികണം എന്ന് നിർദ്ദേശം വരുകയും,
സാമൂഹിക യാഥാർത്ഥ്യത്തെ ഉൾകൊണ്ടു കാലത്തിനു അനുസരിച്ച് ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തേണ്ടുന്നതിനെറെ ആവിശ്യത്തെ പറ്റി ചർച്ച നടത്തുകയും അതിനു വേണ്ടി ഒരുകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഫൊക്കാനാ 30 വർഷം പിന്നിടുമ്പോൾ കടന്നു പോയ കാലം ഫോക്കാനയ്ക്കും അമേരിക്കൻ മലയാളികൾക്കും ബാക്കിവച്ചത് എന്താണ് എന്ന് ചിന്തിക്കുകയാണിവിടെ . കഴിഞ്ഞ 30 വർഷം അമേരിക്കൻ മലയാളികളുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങൾ ഫൊക്കാന വിശകലനം ചെയുതു.
കാലം മാറി, നമ്മുടെ ചിന്താഗതികൾ മാറി പുതിയ ചിന്താഗതികൾ വന്നു .പക്ഷെ ഫോക്കാന ബൈലോയിൽ മാത്രം മാറ്റമുണ്ടായിട്ടില് . ഈ മുപ്പതു വർഷത്തിനിടയിൽ ഈ മാതൃ സംഘടന വളർത്തിയെടുത്ത നേതാക്കൾ, കലാകാരന്മാർ, തുടങ്ങിയവരുടെ എണ്ണമെടുക്കാൻ സാധിക്കില്ല .കാരണം ഫോക്കാന സമൂഹത്തിനും നല്കുന്ന പ്രാധാന്യവും നാം ഇവിടെ മനസിലാക്കേണ്ടതുണ്ട്.
പ്രസിഡന്റ് ജോൺ പി ജോൺ, സെക്രട്ടറി വിനോദ് കെയാർകെ. ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാനയുടെ പ്രധമ പ്രസിഡന്റ് ഡോക്ടർ അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബോബി ജേക്കബ്,ഫൗണ്ടേഷൻ ചെയർമൻ രാജൻ പടവത്തിൽ, മുൻസെക്രട്ടറി ഷാജി പ്രഭാകർ എന്നിവരെ ബൈലോ കമ്മിറ്റി മെംബേർസ് ആയി തെരെഞ്ഞടുത്തു.



