- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാനാ കേരളാ കൺവൻഷൻ: വിജയാശംസകളുമായി മഞ്ച്
ന്യൂജേഴ്‌സി: മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ലോക പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫൊക്കാനാ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടത്തപ്പെടുന്ന കേരളാ കൺവൻഷന് വിജയാശംസകൾ നേരുന്നതായി മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ഭാരവാഹികൽ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ചുരുങ്ങിയകാലംകൊണ്ട് പൂ
ന്യൂജേഴ്‌സി: മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ലോക പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫൊക്കാനാ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടത്തപ്പെടുന്ന കേരളാ കൺവൻഷന് വിജയാശംസകൾ നേരുന്നതായി മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ഭാരവാഹികൽ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ചുരുങ്ങിയകാലംകൊണ്ട് പൂന്തോട്ട സംസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ച് സാമൂഹ്യ-സാംസ്‌കാരിക-കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്തുവരുന്നു. മഞ്ചിന്റെ പ്രസിഡന്റ് ഷാജി വർഗീസ്, വൈസ് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ഉമ്മൻചാക്കോ, ട്രഷറർ സുജാ ജോസ് എന്നിവരാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. രാഷ്ടീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഫൊക്കാനാ കേരളാ കൺവൻഷന് ഏറെ പുതുമനിറഞ്ഞതും വൈവിധ്യവുമായ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാള നാടുമായുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്ന പ്രവർത്തനമാണ് ഫൊക്കാന നടത്തിവരുന്നത്. ചിട്ടയായ പ്രവർത്തനങ്ങളും അർപ്പണ മനോഭാവവുമുള്ള നേതൃത്വവും ഫൊക്കാനയെ എന്നും ഉയരങ്ങളിലേക്ക് നയിക്കുന്നു. വനിതാ സമ്മേളനം, കേരളത്തിലേയും അമേരിക്കയിലേയും വ്യവസായികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിസിനസ് സെമിനാർ, പ്രമുഖരായ സാഹിത്യകാരന്മാരും എഴുത്തുകാരും പങ്കെടുക്കുന്ന സാഹിത്യസമ്മേളനം എന്നിവയൊക്കെ ഈവർഷത്തെ കേരളാ കൺവൻഷനെ മികവുറ്റതാക്കുന്നു.
ഫൊക്കാനയുടെ പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ, ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ എന്നിവരുടെ ഉജ്വല നേതൃത്വം ഫൊക്കാനയുടെ ഊർജസ്വലമായ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തത പകരുന്നു. ഈവർഷത്തെ കൺവൻഷനിൽ മഞ്ചിന്റെ ഒട്ടനവധി പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. മഞ്ചിന്റെ പ്രസിദ്ധീകരണ വിഭാഗം അറിയിച്ചതാണിത്.



