- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി
ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ 2014- 16 വർഷത്തെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ വച്ച് ഫൊക്കാനാ മുൻ നാഷണൽ പ്രസിഡന്റ് മറിയാമ്മ പിള്ള നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫൊക്കാന കഴിഞ്ഞ കാലത്തേക്കാൾ ഇന്ന് കൂടുതൽ കരുത്താർജ്ജിച്ചിരിക്കുന്നുവ
ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ 2014- 16 വർഷത്തെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ വച്ച് ഫൊക്കാനാ മുൻ നാഷണൽ പ്രസിഡന്റ് മറിയാമ്മ പിള്ള നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫൊക്കാന കഴിഞ്ഞ കാലത്തേക്കാൾ ഇന്ന് കൂടുതൽ കരുത്താർജ്ജിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി. അതിന്റെ വലിയ തെളിവാണ് ഷിക്കാഗോയിൽ വിജയകരമായി നടത്തപ്പെട്ട നാഷണൽ കൺവൻഷൻ. മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുവഴി, ഫൊക്കാന നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ഭാഷയ്‌ക്കൊരു ഡോളർ' എന്ന മലയാളി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി, ശരിയായ മാർഗ്ഗത്തിലൂടെയാണ് ഫൊക്കാന സഞ്ചിരിക്കുന്നതെന്ന് തെളിഞ്ഞിരിക്കുന്നതായി മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.
തുടർന്ന് കേരളപ്പിറവി ദിനാഘോഷം നടത്തപ്പെട്ടു. രാജവാഴ്ച അവസാനിപ്പിച്ച് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 58 വർഷം തികഞ്ഞിരിക്കുന്നുവെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മിഡ്‌വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് സന്തോഷ് നായർ പറഞ്ഞു.
സമ്മേളനത്തിൽ ഫൊക്കാനാ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേൽ, ജോയിന്റ് സെക്രട്ടറി വർഗീസ് പാലമലയിൽ, നാഷണൽ കമ്മിറ്റി മെമ്പർ ഏബ്രഹാം വർഗീസ് (ഷിബു വെൺമണി), ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെയ്ബു കുളങ്ങര, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അംബേനാട്ട്, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് അലുംമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റ്, പോൾ പറമ്പി, എൽ.ഡി.എഫ് കൺവീനർ പീറ്റർ കുളങ്ങര, സാഹിത്യവേദി കോർഡിനേറ്റർ ജോൺ ഇലയ്ക്കാട്ട്, മാസപുലരി ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ്, ജോയിച്ചൻ പുതുക്കുളം, ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ പ്രസിഡന്റ് തോമസ് മാത്യു തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഫൊക്കാനാ മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ലെജി പട്ടരുമഠം എം.സിയായി യോഗ നടപടികൾ നിയന്ത്രിച്ചു.മിഡ്‌വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി പ്രവീൺ തോമസ് മല്ലപ്പള്ളിൽ സ്വാഗതം ആശംസിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ വിവാദ വിഷയമായ മദ്യനിരോധനത്തെക്കുറിച്ചുള്ള തുറന്ന ചർച്ച നടന്നു. 'സമ്പൂർണ്ണ മദ്യനിരോധനം പ്രായോഗികമോ' എന്നതായിരുന്നു വിഷയം. അമേരിക്കയിലേയും ഇന്ത്യയിലേയും വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് പരാജയപ്പെട്ടതാണ് മദ്യനിരോധനമെന്ന് പറഞ്ഞ് റോയി മുളകുന്നം ചർച്ച തുടങ്ങിവച്ചു. മദ്യനിരോധനം സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുമെന്നും തൊഴിൽ മേഖല തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യം സമ്പൂർണ്ണമായി നിരോധിച്ചാൽ മനുഷ്യൻ മയക്കുമരുന്ന് പോലുള്ള അതിഭീകരമായ മറ്റു മാർഗ്ഗങ്ങളിലേക്ക് തിരിയുവാനും, വ്യാജമദ്യം ഉണ്ടാക്കുവാനുള്ള സാധ്യതയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ജോസഫ് ചാണ്ടി പറഞ്ഞു. സാമൂഹ്യനീതി താഴെത്തട്ടിലുള്ളവർക്ക് നിഷേധിക്കുകയും, ഫൈവ് സ്റ്റാർകാർക്ക് മാത്രമായി സംവരണം ചെയ്യുകയും ചെയ്യുന്നത് സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് വേണ്ടതെന്ന് ജോസ് കല്ലിടുക്കിൽ അഭിപ്രായപ്പെട്ടു. മദ്യം കുടുംബ സമാധാനം തകർക്കുമെന്നും അത് നിരോധിക്കണമെന്നും ജോൺ ഇലക്കാട്ട് ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവാന്മാരാക്കിയതിനുശേഷം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്നാൽ മദ്യനിരോധനം പ്രായോഗികമാകുമെന്ന് സതീശൻ നായർ പറഞ്ഞു. കോടിക്കണക്കിന് രൂപ മുതൽമുടക്കിയ നിക്ഷേപസംരംഭകരെ തകർക്കുന്നതാണ് മദ്യനിരോധനമെന്ന് ഫ്രാൻസീസ് കിഴക്കേക്കുറ്റ് ചൂണ്ടിക്കാട്ടി. കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കൂടുതലും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അമിത ഉപയോഗം മൂലമാണെന്നും അതിനാൽ മദ്യനിരോധനം ആവശ്യമാണെന്നും ഓവർഗീസ് കോൺഗ്രസ് പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും മദ്യനിരോധനം പ്രായോഗികമല്ല എന്ന് അഭിപ്രായപ്പെട്ടു.
റിൻസി കുര്യൻ, ജോസ് സൈമൺ മുണ്ടപ്ലാക്കൽ, പ്രസാദ് ബാലചന്ദ്രൻ, ഔസേപ്പച്ചൻ വെള്ളൂക്കുന്നേൽ, ജോഷി പുത്തൂരാൻ, രവി കുട്ടപ്പൻ, അലക്‌സ് പായിക്കാട്, സിബി പാറേക്കാട്ട്, ജോൺസൺ മീനച്ചിൽ, സിറിയക് കല്ലിടുക്കിൽ, ഫിലിപ്പ് പുത്തൻപുര, ചാക്കോ ചിറ്റിലക്കാട്ട്, സേവ്യർ ഒറവനാകളത്തിൽ, സിറിയക് പുത്തൻപുര തുടങ്ങിയവരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഷിക്കാഗോ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജെസ്സി റിൻസി മോഡറേറ്ററായിരുന്നു. ലീല ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.





