ന്യൂജേഴ്‌സി: ഫൊക്കാനാ  ന്യൂജേഴ്‌സി ചാപ്റ്റർ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു. ഭാരവാഹികളായി ഡോ.സുജ ജോസ്  ചെയർപെർസൺ, സെക്രട്ടറി ഡോ. ലിസാ  മാത്യു , ട്രഷറർ സൂസൻ  വർഗിസ് , വൈസ് പ്രസിഡന്റ് ചിന്നമ്മ പാലാട്ടി, ജോയിന്റ് സെക്രട്ടറി മഞ്ജു ചാക്കോ, ജോയിന്റ് ട്രഷറർ സൻജിതാ ജേക്കബ് തുടങ്ങിയവരെ  നിയമിച്ചതായി വിമൻസ് ഫോറം ദേശിയ  ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.

അമേരിക്കയിൽ മലയാളി ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകൾ  തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങൾ പുറത്തുകൊണ്ടുവരാൻ സംഘടന ശക്തമാകണം. അമേരിക്കൻ സമൂഹത്തിൽ പലപ്പോഴും മലയാളികൾക്ക് അവരുടെ  കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ് .ഫൊക്കാന യുവതികൾക്ക് അമേരിക്കൻ സാംസ്‌കാരിക  മുഖ്യ ധാരയിലേക്ക് വരുവാൻ  അവസരം ഒരുക്കിയ സംഘടനയാണ്. കഴിവുള്ള ആളുകൾ ഏതു കാലത്തായാലും അംഗീകരിക്കപെടും.

ഇനിയും യുവതികൾ അമേരിക്കൻ സാംസ്‌കാരിക  രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നു വിമൻസ് ഫോറം ദേശിയ  ചെയർപേഴ്‌സൺ ലീലാ മാരേട്ട്    അറിയിച്ചു.അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറി ച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോൾ ഉള്ള സന്തോഷമാണ് ഫോക്കാന്യ്ക്ക് വലുത് .എന്തായാലും സംഘടന ഓരോ വർഷവും കൂടുതൽ വളരുന്നതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കുന്നു.