ന്യൂയോർക്ക്: ഫൊക്കാന പെൻസിൽവേനിയ റീജന്റെ ഭാരവാഹികളായി ക്രിസ്റ്റി ജെറാൾഡ് (ചെയർപെർസൺ), സെക്രട്ടറി -സിസിലിൻ ജോർജ്, ട്രഷറർ -ബ്രിജിറ്റ് പാറപുറത്ത്, വൈസ് പ്രസിഡന്റ് -ലൈല മാത്യു, ജോയിന്റ് സെക്രട്ടറി -ബ്രിജിറ്റ് വിൻസെന്റ്, ജോയിന്റ് ട്രഷറർ -ശോശാമ്മ ചെറിയാൻ തുടങ്ങിവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.

ഇനിയും യുവതികൾ അമേരിക്കൻ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നൽകാൻ വേണ്ടതെല്ലാം ചെയ്യുമെന്നു വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.