- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസി വകുപ്പ് ലയനം; പ്രതിഷേധവുമായി ഫൊക്കാനാ
ന്യൂയോർക്ക്: കേരള സർക്കാരിന്റെയും പ്രവാസി സമൂഹത്തിന്റെയും എതിർപ്പ് അവഗണിച്ച് പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പിൽ ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രവാസി സമൂഹത്തോടുള്ള അവഗണന ആണെന്ന് ഫൊക്കാനാ നേതൃത്വം . പ്രവാസി ഭാരതീയ ദിവസ് രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം കൂടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചിട്ടില്ലാത്ത സ്ഥിതിക്
ന്യൂയോർക്ക്: കേരള സർക്കാരിന്റെയും പ്രവാസി സമൂഹത്തിന്റെയും എതിർപ്പ് അവഗണിച്ച് പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പിൽ ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രവാസി സമൂഹത്തോടുള്ള അവഗണന ആണെന്ന് ഫൊക്കാനാ നേതൃത്വം . പ്രവാസി ഭാരതീയ ദിവസ് രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം കൂടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് രാജ്യത്തിന് മുതൽകൂട്ടുന്ന പ്രവാസികളെ അവഹേളിക്കാൻ തന്നെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പിൽ ലയിപ്പിച്ചതിൽ ആർക്കും ആശങ്ക വേണ്ടെന്നും ഇന്ത്യയുടെ അഭിമാനമായ പ്രവാസി സമൂഹത്തിന്റെ ക്ഷേമകാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി സുഷമാ സ്വരാജിന്റെ വാക്കുകൾ ആത്മാർഥതയുടെ കണിക പോലുമില്ലാത്തതാണ് എന്ന് ഫൊക്കാനാ പ്രസിഡന്റ് ജോൺ പി ജോൺ പറഞ്ഞു.
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പത്ത് വർഷം മുമ്പ് ഒന്നാം യു.പി.എ സർക്കാർ ആവിഷ്‌കരിച്ചതാണ് പ്രവാസി വകുപ്പ്.സർക്കാരിന്റെ 'മിനിമം ഗവൺമെന്റ് മാക്‌സിമം ഗവേണൻസ്' എന്ന തത്ത്വപ്രകാരമാണ് ഇത്തരമൊരു നടപടിയെന്നാണ് പ്രവാസി ദ്രോഹത്തിന് കാരണമായി മന്ത്രി സുഷമാ സ്വരാജ് നിരത്തുന്നത്. വീണ്ടും വിദേശകാര്യ വകുപ്പിലെ ഏതെങ്കിലും ജോയിന്റ് സെക്രട്ടറിയുടെ മേശയിൽ ഒതുങ്ങുന്ന ഫയലായി പ്രവാസി കാര്യ വകുപ്പ് ചുരുങ്ങിപോകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ വളർച്ചയിലും വികസനത്തിലും സുപ്രധാനമായ പങ്ക് വഹിച്ചു പോരുന്നവരാണ് പ്രവാസി സമൂഹം.ഇന്ത്യൻ സമ്പദ് ഘടനയിൽ വലിയ സ്വാധീനം ചെലുത്തുന്നവരാണു പ്രവാസികൾ. 55 ബില്ല്യൻ ഡോളറാണ് (ഏതാണ്ട് 3,30,000 കോടി രൂപ) 2014 ൽ പ്രവാസി ഭാരതീയർ ഇന്ത്യയിൽ എത്തിച്ചത്.
മറ്റൊരു രാജ്യത്തും ഇത്ര ഭീമമായ തുക പ്രവാസികൾ എത്തിക്കുന്നില്ല. രാജ്യത്തെ പ്രവാസികളിൽ ഭൂരിപക്ഷവും മലയാളികളാണ്. 2.4 ദശലക്ഷം പ്രവാസി മലയാളികൾ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിനായി അവരുടെ അധ്വാനത്തിന്റെ വിയർപ്പ് ഒഴുക്കിക്കൊണ്ടിരിക്കുന്നു.ഇതിനെഎല്ലാം അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു നടപടിക്കു കേന്ദ്ര ഗവന്മേന്റ്‌റ് ശ്രേമിക്കുന്നത്. ഇതിനെ കുറിച്ച് സർക്കാർ ഒരു പുനർ വിചിന്തനം നടത്തണമെന്ന് ഫൊക്കാനാ സെക്രട്ടറി വിനോദ് കെയാർക്കെ,ട്രഷറാർ ജോയ് ഇട്ടൻ,ട്രസ്‌റി ബോർഡ് ചെയർമ്മാൻ പോൾ കറുകപ്പിള്ളിൽ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു .



