- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന സ്‌പെല്ലിങ് ബീ; റീജണുകളിലെ മത്സരങ്ങൾ ആരംഭിക്കുന്നു
ന്യൂയോർക്ക്: ടൊറേന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ ജൂലൈ ഒന്നു മുതൽ നാലുവരെ നടക്കുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌പെല്ലിങ് ബീ മത്സരത്തിന്റെ ഭാഗമായി ഓരോ റീജണുകളിലേയും മത്സരങ്ങൾക്ക് തുടക്കമാകുന്നു. ഏല്ലാ റീജണുകളിലും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്കാണ് ഫൊക്കാന കൺവൻഷനിൽ നടക്കുന്ന സ്‌പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. അഞ്ചു മുതൽ ഒമ്പതാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടികാൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നാഷണൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ആകർഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും. ഫ്‌ളോറിഡ റീജണിലെ മത്സരങ്ങൾ ഏപ്രിൽ 30നും ഡിട്രോയിറ്റ് റീജണിലെ മത്സരങ്ങൾ മെയ് ഏഴിനും ന്യൂയോർക്ക് റീജണിലെ മത്സരങ്ങൾ ജൂൺ നാലിനും നടക്കും. ബാക്കിയുള്ള റീജണുകളിലെ മത്സരങ്ങളുടെ സമയം പിന്നീട് അറിയിക്കും. നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌പെല്ലിങ് ബീ മത്സരങ്ങൾ നടത്തുന്നത്. അമേരിക്കയുടെ ദേശീയ സ്‌പെല്ലിങ് ബീ മത്സര
ന്യൂയോർക്ക്: ടൊറേന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ ജൂലൈ ഒന്നു മുതൽ നാലുവരെ നടക്കുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌പെല്ലിങ് ബീ മത്സരത്തിന്റെ ഭാഗമായി ഓരോ റീജണുകളിലേയും മത്സരങ്ങൾക്ക് തുടക്കമാകുന്നു.
ഏല്ലാ റീജണുകളിലും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്കാണ് ഫൊക്കാന കൺവൻഷനിൽ നടക്കുന്ന സ്‌പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. അഞ്ചു മുതൽ ഒമ്പതാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടികാൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നാഷണൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ആകർഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.
ഫ്‌ളോറിഡ റീജണിലെ മത്സരങ്ങൾ ഏപ്രിൽ 30നും ഡിട്രോയിറ്റ് റീജണിലെ മത്സരങ്ങൾ മെയ് ഏഴിനും ന്യൂയോർക്ക് റീജണിലെ മത്സരങ്ങൾ ജൂൺ നാലിനും നടക്കും. ബാക്കിയുള്ള റീജണുകളിലെ മത്സരങ്ങളുടെ സമയം പിന്നീട് അറിയിക്കും.
നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌പെല്ലിങ് ബീ മത്സരങ്ങൾ നടത്തുന്നത്. അമേരിക്കയുടെ ദേശീയ
സ്‌പെല്ലിങ് ബീ മത്സരങ്ങളിൽ ഇന്ത്യൻ കുട്ടികൾ നേടുന്ന വിജയം സാധാരണ അമേരിക്കക്കാരനെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
മത്സരങ്ങളുടെ നാഷണൽ കോ-ഓർഡിനേറ്റർ ആയി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവീനർ ആയി ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ് എന്നിവർ മത്സരത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
വിവരങ്ങൾക്ക്: ഫിലിപ്പോസ് ഫിലിപ്പ് (845) 642 2060, ഡോ. മാത്യു വർഗീസ് (734) 634 6616.



