ന്യു യോർക്ക്: അടുത്ത വർഷം ജൂലായ്1 മുതൽ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌പെല്ലിങ് ബീ മത്സരത്തിന്റെ നാഷണൽ കോഓർഡിനേറ്റർ ആയി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവീനർ ആയി ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ് എന്നിവരെ തെരഞ്ഞുടുത്തതായി പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ എന്നിവർ അറിയിച്ചു . ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു  വർഷങ്ങൾ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവർത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളിൽ എത്തുന്നു എന്നതാണ്.  ന്നമുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വർധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ആണ്   സ്‌പെല്ലിങ് ബീ മത്സരങ്ങൾ  നടത്തുന്നത്.

ഏല്ലാ  റീജിയനുകളിൽ മൽസരങ്ങൾ  നടത്തി ഒന്നും, രണ്ട്,മുന്നും  സ്ഥാനങ്ങൾ നേടന്നു കുട്ടികൾക്  ജൂലായ്1 മുതൽ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കൺവൻഷനിൽ  നടക്കുന്ന സ്‌പെല്ലിങ് ബീ മത്സരത്തിൽ പകെടുക്കാൻ  കഴിയന്നതാണ്. അഞ്ചു മുതൽ  ഒൻപാതം  ക്ലാസിൽ വരെ   പഠിക്കുന്ന   കുട്ടികാൾക്ക്  ഇതിൽ  പങ്ക്ടുക്കാം.   നാഷണൽ മത്സരത്തിൽ ഒന്നും, രണ്ട്,മുന്നും  സ്ഥനങ്ങൾ നേടുന്നവർക് , മുൻ വർഷങ്ങളിലേതുപോലെ വിജയികൾക്ക് കാഷ്  അവാർഡും,ആകർഷകങ്ങളായ സമ്മാനങ്ങളും നൽകുന്നു.

കേരള സംസ്‌ക്കാരം അമേരിക്കയിൽ നഷ്ടപ്പെടാതിരിക്കാൻ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കൺവൻഷന് ഒരുങ്ങിക്കഴിഞ്ഞു. നാഷണൽ കോഓർഡിനേറ്റർ ആയി  ഫിലിപ്പോസ് ഫിലിപ്പ്, കൺവീനർ ആയി  ഡോ. മാത്യു വർഗീസ് എന്നിവരെ തെരഞ്ഞുടുത്തതിൽ   ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അഭിനന്ദിച്ചു .

കൂടുതൽ വിവരങ്ങൾ ഫൊക്കാനാ ഓൺലൈനിൽ നിന്നും, ഫിലിപ്പോസ് ഫിലിപ്പ് ഫോൺ: (845 ) 6422060 , ഡോ. മാത്യു വർഗീസ് ( 734 ) 6346616 എന്നിവരിൽ നിന്നും ലഭിക്കുന്നതാണ്.