- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന സ്റ്റാർ സിംഗർ മത്സരം: രജിസ്‌ട്രേഷൻ മാർച്ച് 31 വരെ
ടൊറേന്റോ: ഫൊക്കാന നാഷണൽ കൺവൻഷനോടനുബന്ധിച്ചു ജൂലൈ ഒന്നിനു നടക്കുന്ന സ്റ്റാർ സിംഗർ മൽസരത്തിനുള്ള രജിസ്‌ട്രേഷനു തുടക്കമായി. സീനിയർ, ജൂണിയർ വിഭാഗങ്ങളിലെ മൽസര വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്റെ ശിക്ഷണത്തിൽ ചലച്ചിത്രഗാനം പാടാനുള്ള അവസരം. പിന്നണി ഗായകൻ ജി. വേണുഗോപാലാണു മുഖ്യ വിധികർത്താവ്. ഗായകരും സംഗീതസംവിധായകരുമെല്ലാം അടങ്ങുന്നതാണ് വിധികർത്താക്കളുടെ പാനൽ. വിജയികൾക്ക് കാഷ് പ്രൈസും ഫൊക്കാന സ്റ്റാർ സിംഗർ ട്രോഫിയും സമ്മാനമായി ലഭിക്കും. കഴിവുള്ള യുവതലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്താനുള്ള ഫൊക്കാനയുടെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫൊക്കാന സ്റ്റാർ സിംഗർ. യുഎസിലും കാനഡയിൽനിന്നുമുള്ളവർക്കായി പ്രത്യേകം രജിസ്‌ട്രേഷനാണുള്ളത്. 16 വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ജൂണിയർ വിഭാഗത്തിലും 17നു മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണു മത്സരിക്കേണ്ടത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 31നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫോമിനും ച
ടൊറേന്റോ: ഫൊക്കാന നാഷണൽ കൺവൻഷനോടനുബന്ധിച്ചു ജൂലൈ ഒന്നിനു നടക്കുന്ന സ്റ്റാർ സിംഗർ മൽസരത്തിനുള്ള രജിസ്‌ട്രേഷനു തുടക്കമായി. സീനിയർ, ജൂണിയർ വിഭാഗങ്ങളിലെ മൽസര വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്റെ ശിക്ഷണത്തിൽ ചലച്ചിത്രഗാനം പാടാനുള്ള അവസരം. പിന്നണി ഗായകൻ ജി. വേണുഗോപാലാണു മുഖ്യ വിധികർത്താവ്. ഗായകരും സംഗീതസംവിധായകരുമെല്ലാം അടങ്ങുന്നതാണ് വിധികർത്താക്കളുടെ പാനൽ. വിജയികൾക്ക് കാഷ് പ്രൈസും ഫൊക്കാന സ്റ്റാർ സിംഗർ ട്രോഫിയും സമ്മാനമായി ലഭിക്കും.
കഴിവുള്ള യുവതലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്താനുള്ള ഫൊക്കാനയുടെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫൊക്കാന സ്റ്റാർ സിംഗർ.
യുഎസിലും കാനഡയിൽനിന്നുമുള്ളവർക്കായി പ്രത്യേകം രജിസ്‌ട്രേഷനാണുള്ളത്. 16 വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ജൂണിയർ വിഭാഗത്തിലും 17നു മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണു മത്സരിക്കേണ്ടത്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 31നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫോമിനും ചിത്രത്തിനുമൊപ്പം ഇഷ്ടമുള്ള രണ്ടു പാട്ടുകൾ പാടിയതിന്റെ വീഡിയോയും സമർപ്പിക്കണം. ഇതിൽ ഒരു ഗാനം മലയാളത്തിലായിരിക്കണം. കരോക്കെ ആകാം. അപൂർണമായ ഗാനങ്ങളാണ് അയയ്ക്കുന്നതെങ്കിൽ പരിഗണിക്കുന്നതല്ല. ഇരുവിഭാഗങ്ങളിലും റീജണൽ തലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേർ വീതമാണു ഫൈനൽ റൗണ്ടിൽ മത്സരിക്കുക. ഫൈനൽ റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർ കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ഒറ്റയ്‌ക്കോ കുടുംബമായോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിവരങ്ങൾക്ക്: ബിജു കട്ടത്തറ 646717 8578, ശബരിനാഥ് 5162449952, ഡോമിനിക് ജോസഫ് 2899376801, സാവിയോ ഗോവ്യസ് 6474482469, രാജീവ് ദേവസി 6478016965, സജായ് സെബാസ്റ്റ്യൻ 7808028444.



