ടൊറേന്റോ: ഫൊക്കാനയുടെ 2018 ലെ കൺവൻഷനിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കാനഡയിൽനിന്നും സണ്ണി ജോസഫ് പാണ്ടിയമ്മാക്കൽ മത്സരിക്കുന്നു.

ടൊറേന്റോ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വാഗ്മിയും സംഘാടകനും കലാപ്രവർത്തകനുമായ സണ്ണി ജോസഫ് ടൊറേന്റോ സീറോ മലബാർ ചർച്ചിലൂടെയാണ് പൊതു രംഗത്തെത്തിയത്. പള്ളിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ടൊറേന്റോ മലയാളി സമാജത്തിന്റെ 2013-14 കാലഘട്ടത്തിൽ ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സമാജത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.

ഫൊക്കാനയുടെ 2016-18 ലെ പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയുടെ നേതൃത്വത്തിന് സണ്ണി ജോസഫിന്റെ സ്ഥാനാർത്ഥിത്വം കൂടുതൽ ആത്മവിശ്വാസം പകരുന്നു.