- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന വാഷിങ്ടൺ ഡിസി റീജൺ മാധവൻ നായർക്കു പിന്തുണ പ്രഖ്യാപിച്ചു
വാഷിങ്ടൺ ഡിസി: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന മാധവൻ ബി. നായർക്ക് വാഷിങ്ടൺ ഡിസിയിൽ നിന്നുള്ള ദേശീയ നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. റീജണൽ വൈസ് പ്രസിഡന്റ് എറിക് വി. മാത്യുവിനൊപ്പം ദേശീയ കമ്മിറ്റി അംഗങ്ങളായ ബെൻ പോൾ, ബോസ് വർഗീസ്, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഷാഹി പ്രഭാകരൻ എന്നിവർ മാധവൻ നായരുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഫൊക്കാനയുടെ ഭാവി സംബന്ധിച്ച് മാധവൻ നായരുടെ കാഴ്ചപ്പാടുകളും ഭാവിപ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് അമേരിക്കൻ മലയാളി യുവജനങ്ങളെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും നോർത്ത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അസോസിയേഷനുകളുടെ താത്പര്യങ്ങളെയാണ് പങ്കുവയ്ക്കുന്നതെന്നു റീജണൽ വൈസ് പ്രസിഡന്റ് എറിക് വി. മാത്യു പറഞ്ഞു. മാധവൻ നായരുടെ നേതൃത്വത്തിൽ ഭാവി മീറ്റിംഗുകളും പ്രവർത്തനങ്ങളും മേരിലാൻഡ്, ഡിസി, വിർജീനിയ പ്രദേശങ്ങളിൽ നടത്തുന്നതിനുള്ള ആഗ്രഹം വാഷിങ്ടൺ ഡി സിയിൽ നിന്നുള്ള നേതാക്കൾ പങ്കുവച്ചു. 2018ലെ ഫൊക്കാനാ നാഷണൽ കൺവൻഷൻ ന്യൂജേഴ്‌സിയിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾക്
വാഷിങ്ടൺ ഡിസി: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന മാധവൻ ബി. നായർക്ക് വാഷിങ്ടൺ ഡിസിയിൽ നിന്നുള്ള ദേശീയ നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. റീജണൽ വൈസ് പ്രസിഡന്റ് എറിക് വി. മാത്യുവിനൊപ്പം ദേശീയ കമ്മിറ്റി അംഗങ്ങളായ ബെൻ പോൾ, ബോസ് വർഗീസ്, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഷാഹി പ്രഭാകരൻ എന്നിവർ മാധവൻ നായരുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
ഫൊക്കാനയുടെ ഭാവി സംബന്ധിച്ച് മാധവൻ നായരുടെ കാഴ്ചപ്പാടുകളും ഭാവിപ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് അമേരിക്കൻ മലയാളി യുവജനങ്ങളെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും നോർത്ത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അസോസിയേഷനുകളുടെ താത്പര്യങ്ങളെയാണ് പങ്കുവയ്ക്കുന്നതെന്നു റീജണൽ വൈസ് പ്രസിഡന്റ് എറിക് വി. മാത്യു പറഞ്ഞു. മാധവൻ നായരുടെ നേതൃത്വത്തിൽ ഭാവി മീറ്റിംഗുകളും പ്രവർത്തനങ്ങളും മേരിലാൻഡ്, ഡിസി, വിർജീനിയ പ്രദേശങ്ങളിൽ നടത്തുന്നതിനുള്ള ആഗ്രഹം വാഷിങ്ടൺ ഡി സിയിൽ നിന്നുള്ള നേതാക്കൾ പങ്കുവച്ചു. 2018ലെ ഫൊക്കാനാ നാഷണൽ കൺവൻഷൻ ന്യൂജേഴ്‌സിയിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു.
നിലവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായ മാധവൻ നായർ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.
ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപകനും ചെയർമാനുമായ മാധവൻ നായർ ഇന്തോ- അമേരിക്ക കൾച്ചറൽ അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് അംഗവുമാണ്.
അമേരിക്കൻ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടറി ക്ലബിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാർട്ടേഴ്‌സ് ഫിനാൻഷ്യൽ കൺസൾട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവൻ ബി. നായരെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ നിരവധിയാണ്.



