- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാനാ വനിതാ ഫോറത്തിന്റെ ഷിക്കാഗോ റീജിയന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു; ചെയർപേഴ്സണായി ലീല ജോസഫും സെക്രട്ടറിയായി ജെസി റിൻസിയും
ഫൊക്കാനാ ഷിക്കാഗോ റീജിയൻ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീല ജോസഫ് ചെയർപേഴ്‌സൺ, സെക്രട്ടറി ജെസി റിൻസി, ട്രഷറർ ഷയിനി തോമസ്, വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ് ജോർജ്, ജോയിന്റ് സെക്രട്ടറി ജെസി മാത്യു, ജോയിന്റ് ട്രഷറർ സുനിയ മോൻസി ചാക്കോ തുടങ്ങിവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശീയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു. അമേരിക്കയിൽ
ഫൊക്കാനാ ഷിക്കാഗോ റീജിയൻ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീല ജോസഫ് ചെയർപേഴ്‌സൺ, സെക്രട്ടറി ജെസി റിൻസി, ട്രഷറർ ഷയിനി തോമസ്, വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ് ജോർജ്, ജോയിന്റ് സെക്രട്ടറി ജെസി മാത്യു, ജോയിന്റ് ട്രഷറർ സുനിയ മോൻസി ചാക്കോ തുടങ്ങിവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശീയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.
അമേരിക്കയിൽ മലയാളി ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകൾ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങൾ പുറത്തുകൊണ്ടുവരാൻ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാൽ പല കാര്യങ്ങളും ചെയ്യാം.
ഏതു സാഹചര്യത്തിൽ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പ്രവാസികളിൽ പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്‌കാരത്തിൽ വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്‌കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോൾ മറ്റു സംസ്‌കാരങ്ങളിലെ നന്മ കാണാൻ സാധിക്കാതെ പോകും. കുട്ടികൾ പാശ്ചാത്യ സംസ്‌കാരത്തെ കെട്ടിപ്പുണരാൻ ശ്രമിക്കുമ്പോൾ അസ്വസ്ഥരായി അവരെ 'അറേഞ്ചഡ് മാര്യേജിന്റെ'' ശൃംഖലയിൽ കൊർത്തിടാൻ തുനിയുമ്പോഴുണ്ടാകുന്ന ദുരന്തവും വിവാഹബന്ധങ്ങളുടെ തകർച്ചയും കണ്ടാലും മതാപിതാക്കൾക്ക് കൂറ് സ്വന്തം സംമ്പ്രദായത്തോടു തന്നെ. ഏത് സംസ്‌കാരത്തിൽ വളർന്നാലും അവർ നല്ല പൗരന്മാരായി വളരണം എന്നതാണ് ഫൊക്കാനാ വനിതാ ഫോറത്തിന്റെ അഭിപ്രായമെന്ന് വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ഇനിയും യുവതികൾ അമേരിക്കൻ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നൽകുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നു ലീലാ മാരേട്ട് അറിയിച്ചു



