ന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫോക്ക് വനിതാവേദി സ്ത്രീകൾക്കായുള്ള ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഫോക്ക് മങ്കഫ് ഹാളിൽ നടന്ന സെമിനാറിൽ കുവൈറ്റിലെ പ്രശസ്ത ഗൈനെക്കോളജിസ്‌റ് ഡോക്ടർ സരിത സ്ത്രീകളുടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസാരിച്ചു.

ഫോക്ക് വനിതാവേദി ചെയർപേഴ്‌സൺ ലീന സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ചെയർപേഴ്‌സൺ ബിന്ദു രാധാകൃഷ്ണൻ ആശംസ അറിയിച്ചു .ജനറൽ കൺവീനർ അഡ്വ രമ സുധീർ സ്വാഗതവും ട്രഷറർ ബിന്ദു രാജീവ് നന്ദി പ്രകാശിപ്പിച്ചു .സെമിനാറിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക സെഷനും ഉണ്ടായിരുന്നു.