കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ (ഫോക്ക് ) ഫഹാഹീൽ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. യൂണിറ്റ് കൺവീനർ കൃഷ്ണരാജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഓമനക്കുട്ടൻ കുടുംബസംഗമം ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സേവ്യർ ആന്റണി ഉപദേശകസമിതി അംഗം ബിപി സുരേന്ദ്രൻ മുഖ്യരക്ഷാധികാരി ജയശങ്കർ വനിതാവേദി കൺവീനർ രമ സുധീർ യൂണിറ്റ് കോർഡിനേറ്റർ ശ്രീഷിൻ യൂണിറ്റ് വനിതാവേദി പ്രതിനിധി ശ്രീഷ ബാലവേദി കോർഡിനേറ്റർ ആദിത്യൻ ദയാനന്ദൻ വിവിധ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജോയിന്റ് സെക്രട്ടറി സന്തോഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ രാജീവ് നന്ദിയും പറഞ്ഞു. യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഡി ലൈറ്റ് ഗ്രൂപ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു .