ന്യൂഡൽഹി: സൈനിക തിരിച്ചടിയുടെ കാര്യത്തിൽ ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് യോഗാഗുരു ബാബ രാംദേവ്. പട്ടാളക്കാരിൽ ഒരാളുടെ തലവെട്ടിയാലും നൂറാളുടെ തലവെട്ടാൻ ഇന്ത്യ മടി കാണിക്കരുതെന്നം അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇസ്രയേലിനെയാണ് പിന്തുടരേണ്ടതെന്നും രാംദേവ് പറഞ്ഞു. പൂഞ്ച് സെക്ടറിൽ ഇന്ത്യൻ സൈനികപോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി കൊല്ലപ്പെട്ട രണ്ട് ജവാന്മാരുടെ മൃതദേഹം പാക് സേന വികൃതമാക്കിയിരുന്നു. തന്റെ വ്യവസായസംരംഭമായ പതഞ്ജലിക്കുവേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് രാംദേവ് ഇങ്ങനെ പ്രതികരിച്ചത്.

നമ്മുടെ ഒന്നോ രണ്ടോ പട്ടാളക്കാരുടെ തലയറുത്താലും ഇസ്രയേലിനെ മാതൃകയാക്കി നൂറുപേരുടെ തലവെട്ടൂ. ജവാന്മാരുടെ ബന്ധുക്കൾ കരയുന്നതും എന്തിനാണ് എന്റെ കുട്ടിയുടെ മൃതദേഹം വികൃതമാക്കിയതെന്ന് ചോദിക്കുന്നതും ഞാൻ കേട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്തത്തിൽ രാജ്യസ്നേഹമുണ്ടെന്നും തന്റെ കർത്തവ്യത്തിൽ നിന്നും മോദി ഒഴിഞ്ഞുമാറില്ലെന്നും രാം ദേവ് പറഞ്ഞു.

പതഞ്ജലി അടുത്ത വർഷമാകുമ്പോഴേക്കും 60,000 കോടി രൂപയുടെ ഉൽപാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണം. വിദേശ കമ്പനികൾ എപ്പോഴും ഇന്ത്യയും ഇന്ത്യയെ കൊള്ളയടിച്ചിട്ടുണ്ട്. ആകെ 50 ലക്ഷം കോടി രൂപയോളം ഇന്ത്യയിൽ നിക്ഷേരമുള്ള കോൾഗേറ്റ്, യൂണിലിവർ, പ്രോക്ടർ, ഗാംബിൾ എന്നീ കമ്പനികളെയും രാംദേവ് വിമർശിച്ചു.