- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ചോർത്തി ഡിറ്റക്ടീവായി; കാമുകിയെ രാത്രിവിളിക്കുന്ന യുവാവുമായി സംസാരിച്ചു; കല്യാണം വേണ്ടന്ന് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പറഞ്ഞതോടെ കൊലക്കത്തി എടുക്കാൻ ഉറപ്പിച്ചു; നീതുവിനെ ബിനു വെട്ടിക്കൊന്നത് എന്തിന്?
കൊച്ചി : ഉദയം പേരൂരിലെ 17-കാരിയുടെ കൊലപാതകത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പൊലീസ് അന്വേഷണം തുടരുന്നു. നീതുവിനെ കൊന്നത് താൻ തന്നെയെന്ന് ബിനു രാജ് സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ അതുസംബന്ധിച്ചുള്ള അവ്യക്തയില്ല. എന്നാൽ പ്രതികാരത്തിന് കാരണമായി ബിനുരാജ് പറയുന്ന വസ്തുതകൾ പരിശോധിക്കുകയാണ് പൊലീസ്. ബിനുരാജ് പറയുന്നതിൽ പലതിനോടും തങ്
കൊച്ചി : ഉദയം പേരൂരിലെ 17-കാരിയുടെ കൊലപാതകത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പൊലീസ് അന്വേഷണം തുടരുന്നു. നീതുവിനെ കൊന്നത് താൻ തന്നെയെന്ന് ബിനു രാജ് സമ്മതിച്ചു കഴിഞ്ഞു.
അതുകൊണ്ട് തന്നെ അതുസംബന്ധിച്ചുള്ള അവ്യക്തയില്ല. എന്നാൽ പ്രതികാരത്തിന് കാരണമായി ബിനുരാജ് പറയുന്ന വസ്തുതകൾ പരിശോധിക്കുകയാണ് പൊലീസ്. ബിനുരാജ് പറയുന്നതിൽ പലതിനോടും തങ്ങൾക്ക് യോജിക്കാൻ കഴിയില്ലെന്ന നിലപാടിൽ വീട്ടുകാരും നാട്ടുകാരും ഉറച്ചു നിൽക്കുന്നതിനാലാണ് ഇത്. ഏതായാലും നീതുവിന്റെ മരണമുണ്ടാക്കിയ നടുക്കത്തിൽ നിന്നും ഉദയംപേരൂർ ഇനിയും മുക്തമായിട്ടില്ല.
നീതുവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാനായി വീട്ടിൽ നിന്നും മാറിനിന്നിരുന്ന നീതു ചമ്പക്കരയിലെ ഒരു വനിതാ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്. ഒരു വർം മുമ്പ് ബിനുരാജുമായി ഒളിച്ചോടിയ പെൺകുട്ടിയെ പൊലീസ് ഇടപെട്ടായിരുന്നു വീട്ടിൽ മടക്കിയെത്തിച്ചത്.
നീതുവിന് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇരുവരുടെയും വിവാഹമെന്ന് വീട്ടുകാരും ഏതാണ്ട് സമ്മതിച്ചിരുന്നു. വീട്ടിലെത്തിയതിന് ശേഷവും ഏറെനാൾ ഇരുവരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ ചമ്പക്കരയിലെ ഹോസ്റ്റലിലെത്തിയ ശേഷം നീതുവിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വന്ന് തുടങ്ങിയെന്ന് ബിനുരാജ് സംശയിച്ചു. ഇവിടെ നിന്നാണ് നീതുവിനെ വകവരുത്താനുള്ള യാത്ര ബിനുരാജ് തുടങ്ങിയത്.
രാത്രിയിൽ വിളിച്ചാൽ നീതുവിന്റെ ഫോൺ ഏറെ നേരം തിരിക്കിൽ. താൻ വിളിച്ചാൽ മറ്റ് സമയങ്ങളിൽ കിട്ടാറുമില്ല. ഇതോടെ ബിനുരാജ് ഡിക്ടറ്റീവ് തന്ത്രങ്ങളിലൂടെ കള്ളത്തരങ്ങൾ കണ്ടെത്താനായി ശ്രമം. ഏറെ കഷ്ടപ്പെട്ട് കള്ളനെ കണ്ടെത്തുകയും ചെയ്തു. നീതുവിന്റെ ഫോൺ
ഏറെ നേരം തിരക്കിലായിരുന്നു ബിനുരാജിന്റെ സംശയത്തിന് തുടക്കം കുറിച്ച സംഭവം. പിന്നീട് ഇയാൾ എപ്പോൾ വിളിച്ചാലും പെൺകുട്ടി ഫോൺ എടുക്കാതെയായി. ഒരു സുഹൃത്തും ബിനുരാജും ചേർന്ന് നീതു വിളിക്കുന്ന എറണാകുളം സ്വദേശിയുടെ നമ്പർ കണ്ടു പിടിച്ചു. ഈ ഡിക്ടറ്റീവ് അന്വേഷണത്തിനൊടുവിൽ നീതുവുമായി ബന്ധപ്പെടുന്ന യുവാവുമായി ബിനുരാജ് ഫോണിൽ സംസാരിച്ചു. ഇതോടെ കാര്യങ്ങളിൽ വ്യക്തത വന്നെന്നാണ് ബിനുരാജ് പൊലീസിന് നൽകിയ മൊഴി.
നീതുവും താനുമായി ഏതാണ്ട് രണ്ട് വർഷമായി പ്രണയത്തിലാണെന്ന് ഇയാൾ ബിനുരാജിനോട് പറഞ്ഞിരുന്നുവത്രെ. ഇതോടെ താൻ ആകെ തകർന്നു പോയെന്ന് ബിനുരാജ് പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നുണ്ട്. പിന്നീടും പലതവണ നീതുവുമായി ഫോണിലും നേരിട്ടും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പെൺക്കുട്ടി വഴങ്ങിയില്ല. ഇതിനകം ബിനുരാജുമായി നീതു പിരിയാൻ മാനസികമായും തയ്യാറായി. ഉദയംപേരൂർ സ്റ്റേഷനിൽ എത്തി ബിനുവുമായുള്ള ബന്ധത്തിന് തനിക്ക് താൽപ്പര്യമില്ലെന്ന് നീതു പറഞ്ഞതോടെ പ്രതിയുടെ പക വർദ്ധിച്ചു. അതോടെ എല്ലാം മനസ്സിൽ കുറിച്ചു. നീതുവിനെ വകവരുത്തി പ്രതികാരത്തിന് ബിനു അവസരം നോക്കി ഇരുന്നു.
പിന്നീട് നീതു തിരികെ വീട്ടിലെത്താൻ ഇയാൾ കാത്തിരിക്കുകയായിരുന്നു. വീട്ടിൽ എല്ലാവരും പുറത്ത് പോയ നേരം നോക്കി അവിടെയെത്തിയ ബിനുരാജ് കൊല്ല്ണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് നീതുവിനെ വെട്ടിയത്. തലക്കും കഴുത്തിനുമായി ഗുരുതരമായി വെട്ടേറ്റ നീതുവിന്റെ മരണം ഉറപ്പാക്കാൻ പക്ഷെ കാത്തു നിന്നില്ല. കഴുത്തിന് ഏറ്റ വെട്ടാണ് മരണകാരണമെന്ന്് ഉദയംപേരൂർ എസ്.ഐ. ബിജോയ് മറുനാടൻ മലയാളിയോട് പറഞു. താൻ പിടിക്കപെട്ടുവെന്ന് ഉറപ്പായതോടെയാണ് പ്രതി ബിനുരാജ് രക്ഷപെടാൻ ശ്രമിക്കാതിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്തായാലും പ്രതി പറഞ്ഞത് പൂർണ്ണമായി വിശ്വസിക്കാനോ വിശ്വസിക്കാനോ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല.
എന്നാൽ ബിനുരാജിന്റെ വാദങ്ങൾ നീതുവിന്റെ വളർത്തച്ഛനും അമ്മയും അംഗീകരിക്കുന്നില്ല. ബിനു രാജുമായുള്ള പ്രണയത്തെ ഇവരും അംഗീകരിച്ചിരുന്നില്ല. എന്നാൽ നീതുവിന്റെ കടുംപിടത്തത്തിനൊടുവിൽ വഴങ്ങി. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ടാണ് ബിനുരാജുമായി അകലാൻ കാരണമെന്നാണ് ഇവരുടെ വാദം. ഇതുകൂടി കണക്കിലെടുത്താണ് ബിനുരാജിന്റെ മൊഴിയിൽ അന്വേഷണം തുടരുന്നത്. നീതുവിന്റെ മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂചന നൽകി.
കോടതിയിൽ ഹാജരാക്കിയ ബിനുരാജ് ഇപ്പോൾ റിമാന്റിലാണ്. ഉദയംപേരൂരും പരിസരത്തും പെയിന്റിങ് തൊഴിലാളിയായിരുന്ന ബിനുരാജ് ഇടക്ക് മീൻ പിടുത്തത്തിനും പോകുമായിരുന്നു. ഇപ്പോൾ റിമാന്റിലുള്ള ബിനുരാജിനെ വിശദമായ അന്വേഷണത്തിനായി പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങും.യാതൊരു പഴുതുമില്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാനാണ് അന്വഷണ സംഘം ഉദ്ദേശിക്കുന്നത്. ഉദയംപേരൂർ പഞ്ചായത്ത് 20-ാം വാർഡിൽ മീൻകടവിൽ ധർമദൈവ ക്ഷേത്രത്തിനു സമീപം പള്ളിപ്പറമ്പിൽ ബാബുവിന്റെ വളർത്തുമകൾ നീതു (17) വിനെ ബുധനാഴ്ചയാണ് ബിനു കൊലപ്പെടുത്തിയത്.