- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺവാണിഭ സംഘത്തിൽ മൂന്ന് സീരിയൽ നടിമാർ; അന്യസംസ്ഥാന വ്യവസായികളും നെടുമ്പാശ്ശേരിയിൽ വന്നു പോയി; ഫോൺനമ്പറും ഫോട്ടോയുമുള്ളതു കൊണ്ട് മാത്രം കേസ് വരില്ല; മാർവൽ ഹോളിഡേയ്സിലെത്തിയ പ്രമുഖർ രക്ഷപ്പെടും
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പൊലീസ് കണ്ടെത്തി നടപടി സ്വീകരിച്ച ആഡംബര റിസോർട്ടിൽ സ്ത്രീകളെ തേടി എത്തിയിരുന്നത് അന്യസംസ്ഥാന വ്യവസായ പ്രമുഖരും മോഡലുകളും നടന്മാരുമുൾപ്പെടെയുള്ളവർ. എന്നാൽ റെയ്ഡിൽ ഫോൺ നമ്പരും ഫോട്ടോകളും കിട്ടിയതുകൊണ്ട് മാത്രം സീരിയൽ നടിമാർ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നാണ് പൊല
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പൊലീസ് കണ്ടെത്തി നടപടി സ്വീകരിച്ച ആഡംബര റിസോർട്ടിൽ സ്ത്രീകളെ തേടി എത്തിയിരുന്നത് അന്യസംസ്ഥാന വ്യവസായ പ്രമുഖരും മോഡലുകളും നടന്മാരുമുൾപ്പെടെയുള്ളവർ. എന്നാൽ റെയ്ഡിൽ ഫോൺ നമ്പരും ഫോട്ടോകളും കിട്ടിയതുകൊണ്ട് മാത്രം സീരിയൽ നടിമാർ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. ഉന്നതരെ രക്ഷിക്കാനാണ് ഈ വാദമെന്ന ആക്ഷേപവും സജീവമാണ്.
പ്രമുഖ ചാനലുകളിൽ സീരിയലുകളിൽ അഭിനയിക്കുന്നവരുടെ ഫോട്ടോയും ഫോൺനമ്പരുമാണ് ലഭിച്ചത്. എന്നാൽസംഭവവുമായി ഒരുതരത്തിലുമുള്ള ബന്ധം തങ്ങൾക്കില്ലെന്നു ഇവർ പൊലീസിനോട് പറഞ്ഞത്രേ. പൊലീസ് പിടികൂടിയാൽ രക്ഷപ്പെടാനാണ് ഇത്തരം രീതികൾ തട്ടിപ്പുകാർ പിന്തുടർന്നതെന്നാണ് പൊലീസിന്റെ നിലപാട്. അന്വേഷണം ത്വരിതഗതിയിലാക്കി കേസിലെ മുഴുവൻ പ്രതികളേയും പിടികൂടണമെന്നാണ് നെടുമ്പാശേരിക്കാരുടെ ആവശ്യം. എന്നാൽ പ്രധാന മൂന്ന് സീരിയിൽ നടിമാർക്ക് വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാണ് നിഗമനം. എന്നാൽ പ്രത്യക്ഷത്തിൽ ഇവരെ കുടുക്കാനുള്ള തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അറസ്റ്റിലായവരുടെ മൊഴി മാത്രം പരിഗണിച്ച് ഇവരെ ആരേയും കേസിൽ പ്രതിയാക്കില്ല.
ഒരു മാസമായി പ്രവർത്തിച്ചുവന്ന റിസോർട്ടിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായി രഹസ്യവിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി പൊലീസ് ഇവിടെ പരിശോധന നടത്തിയത്. ഒരു സ്ത്രീയേയും നടത്തിപ്പുകാരായ രണ്ടു യുവാക്കളേയും ഇടപാടുകാരനായ ഒരു യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് ഇവരിൽനിന്നാണ് വിവരം ലഭിച്ചത്. സ്ത്രീകളും പുരുഷന്മാരും ഒരേസമയം തങ്ങളുടെ ആവശ്യം നിറവേറ്റാൻ ഇവിടെ എത്തിയിരുന്നതായാണ് വിവരം.
ബാംഗ്ലൂരുവിൽ നിന്നുള്ള മോഡലുകൾക്ക് പുറമേ കേരളത്തിലെ പ്രമുഖരായ മൂന്നുസീരിയൽ നടിമാരും ഇവരുടെ സംഘത്തിലുണ്ടെന്നും പറയപ്പെടുന്നു. ഇതിൽ രണ്ടുപേരുടെ ഫോൺ നമ്പരും ഫോട്ടോകളും മറ്റും റിസോർട്ടിൽ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ വ്യാജമാണോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. 18നും 32നും മധ്യേയുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് സംഘം അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നതെന്നു വ്യക്തമായിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഒരു യുവാവിനെ കൂടി ഇനി പിടികിട്ടാനുണ്ട്.
അന്താരാഷ്ട്ര- ആഭ്യന്തര വിമാനങ്ങളിലായി എത്തുന്ന ഇടപാടുകാർക്ക് അടുത്ത വിമാനത്തിൽ മടങ്ങിപ്പോകാനുള്ള സൗകര്യവും റിസോർട്ടിലുള്ളവർ ചെയ്തു കൊടുത്തിരുന്നു. മണിക്കൂറുകൾ മാത്രമേ വൻ സ്രാവുകൾ ഇവിടെ ഉണ്ടാവാറുള്ളൂവെന്നു സാരം. പൊലീസ് പരിശോധനകളോ മറ്റോ വന്നാൽ അവ അറിയിക്കാനൂള്ള ആളുകളേയും റിസോർട്ട് മാനേജ്‌മെന്റ് ഒരുക്കിയിരുന്നു. ഇടപാടുകാരുടെ വരവിനനുസരിച്ചു മാത്രമേ സ്ത്രീകളെ ഇവിടേക്കെത്തിക്കൂ. അതിനാൽ പരിശോധനകളെ കാര്യമായി ഭയപ്പെടേണ്ട ആവശ്യവുമില്ല. ഫോണിലൂടേയും ഇന്റർനെറ്റിലൂടേയും സ്ത്രീകളെ തിരഞ്ഞെടുത്ത് നൽകിയായിരുന്നു പെൺവാണിഭം.
പുരുഷന്മാരെ തേടിയെത്തുന്ന സ്ത്രീകൾക്കും ഇവിടെ സൗകര്യം ഒരുക്കി നൽകാറുണ്ടെന്നു പറയപ്പെടുന്നു. എന്തായാലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമ്പാശേരി പൊലീസ്. ഫോൺ നമ്പരും ഫോട്ടോകളുമുള്ളതുകൊണ്ടുമാത്രം സീരിയൽ നടിമാർ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.
കെട്ടിടം വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്ന സംഘത്തെയാണ് നെടുമ്പാശേരി പൊലീസ് കുടുക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗോൾഫ് ക്ലബിന് സമീപമുള്ള മുഴിയാലിൽ പാലിയേടത്ത് ബിൽഡിങ് വാടകയ്‌ക്കെടുത്ത് മാർവൽ ഹോളിഡേയ്‌സ് എന്ന പേരിൽ റിസോർട്ട് നടത്തിയിരുന്ന സംഘമാണ് പെൺവാണിഭത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തു കൊണ്ടിരുന്നത്. ഈ റിസോർട്ടിന്റെ പേരിൽ ഓൺലൈൻ മുഖേനയും ഫോൺ വഴിയുമാണ് പ്രധാനമായും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഏപ്രിൽ 16നാണ് നെടുമ്പാശേരി ഗോൾഫ് ക്ലബിന് സമീപമുള്ള മുഴിയാലിൽ മാർവൽ ഹോളിഡേയ്‌സ് എന്ന പേരിൽ റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്.
പെൺവാണിഭസംഘം നടത്തിപ്പുകാരനായ മുണ്ടക്കയം നെല്ലിക്കാമണ്ണിൽ വീട്ടിൽ തോമസ് മകൻ(30) ജീവനക്കാരനായ കാസർഗോഡ് നീലീശ്വരം പെരിയിൽ വീട്ടിൽ ഗോപാൽ രാഹുൽ(26) ഇടപാടുകാരനായ കളമശേരി മനയിൽ യൂസഫ് മകൻ ജെസീഫ്(21) തുടങ്ങിയവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. റിസോർട്ടിൽ സംഘത്തിൽപ്പെട്ട രണ്ട് സ്ത്രീകളേയും പൊലീസ് പിടികൂടിയിരുന്നു. പെൺവാണിഭസംഘത്തിലെ മറ്റൊരു നടത്തിപ്പുക്കാരനായ കാഞ്ഞിരപ്പിള്ളി എടത്തുകുന്നേൽ വീട്ടിൽ അനക്‌സ്(36) പിടിയിലാവാനുണ്ട്. സീരിയൽ നടികൾ അടക്കം 90ഓളം പെൺകുട്ടികളുടെ ഫോൺനമ്പറുകൾ നടത്തിപ്പുകാരുടെ ഡയറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നെടുമ്പാശേരി മുഴിയിൽ പെൺവാണിഭം നടത്തിയിരുന്ന സംഘത്തിലെ പ്രധാന നടത്തിപ്പുകാരനായ മുണ്ടക്കയം സ്വദേശി മനീഷ് കാക്കാനാടുള്ള ഒരു ഫ്‌ളാറ്റിൽ സമാനമായൊരു പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നു. കാക്കനാട് പെൺവാണിഭ കേന്ദ്രം നടത്തുവാൻ പറ്റാതെ വന്നതോടെ കുറെക്കാലമായി സജീവമല്ലാതിരുന്ന മനീഷ് കാഞ്ഞിരപ്പിള്ളി സ്വദേശി അനക്‌സിന്റെ സഹായത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മുഴിയിൽ ഏപ്രിൽ 16ന് റിസോർട്ടിന്റെ മറവിൽ പെൺവാണിഭ കേന്ദ്രം ആരംഭിക്കുകയായിരുന്നു.