- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാത്യു വർഗ്ഗീസ് ഫോമാ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നു
ബാൾട്ടിമോർ: ഫോമാ നാഷണൽ കമ്മറ്റി അംഗവുംകൈരളി ബാൾട്ടിമോറിന്റെ പ്രതിനിധിയുമായ മാത്യു വർഗ്ഗീസ് (ബിജു)ഫോമാ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നു 'ജനറൽ സെക്രട്ടറി സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണെന്ന് പൂർണ ബോധ്യമുണ്ട്.ഇതിനെ ഒരു മത്സരമായിട്ടല്ല കാണുന്നത്. അതിലുപരി ഫോമയെ സ്നേഹിക്കുന്ന പുതിയ തലമുറയേയാണ്. വ്യക്തി പ്രകടനത്തേക്കാൾ ടീം വർക്കിലാണു എനിക്കു വിശ്വാസമുള്ളത്മാത്യു വർഗീസ് പറഞ്ഞു. തനിക്കുപാനലൊന്നുമില്ലെന്നു മാത്യു വർഗീസ് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്നു കരുതുന്നില്ല. ഇലക്ഷൻ പ്രഖ്യാപനം വന്നിട്ടില്ല. അംഗസംഘടനകൾ ഡെലിഗേറ്റുകളെ തീരുമാനിക്കുന്നതേയുള്ളു. വിജയാപജയങ്ങളെപറ്റി അത്ര ആശങ്കയൊന്നുമില്ല.കഴിഞ്ഞ വർഷം ന്യു യോർക്കിൽ നടത്തിയ ഫോമാ 20/20 ക്രിക്കറ്റ് ടൂർണമെന്റിനു നേത്രുത്വം കൊടുത്തത് മാത്യു വർഗീസാണ്. 'അതു വലിയ വിജയമായിരുന്നു. മൂന്നു സ്റ്റേറ്റുകളിൽ നിന്നും ടീമുകൾ പങ്കെടുത്തു. ടീമുകളുടെയും കാണികളുടെയും എണ്ണം മാത്രമല്ല മൊത്തതിലുള്ള പരിപാടികളെല്ലാം മികച്ചതായി. ഈ ടൂർണമന്റ് യുവതലമുറക്ക് ഏറെ പ്ര
ബാൾട്ടിമോർ: ഫോമാ നാഷണൽ കമ്മറ്റി അംഗവുംകൈരളി ബാൾട്ടിമോറിന്റെ പ്രതിനിധിയുമായ മാത്യു വർഗ്ഗീസ് (ബിജു)ഫോമാ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നു
'ജനറൽ സെക്രട്ടറി സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണെന്ന് പൂർണ ബോധ്യമുണ്ട്.ഇതിനെ ഒരു മത്സരമായിട്ടല്ല കാണുന്നത്. അതിലുപരി ഫോമയെ സ്നേഹിക്കുന്ന പുതിയ തലമുറയേയാണ്. വ്യക്തി പ്രകടനത്തേക്കാൾ ടീം വർക്കിലാണു എനിക്കു വിശ്വാസമുള്ളത്മാത്യു വർഗീസ് പറഞ്ഞു.
തനിക്കുപാനലൊന്നുമില്ലെന്നു മാത്യു വർഗീസ് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്നു കരുതുന്നില്ല. ഇലക്ഷൻ പ്രഖ്യാപനം വന്നിട്ടില്ല. അംഗസംഘടനകൾ ഡെലിഗേറ്റുകളെ തീരുമാനിക്കുന്നതേയുള്ളു.
വിജയാപജയങ്ങളെപറ്റി അത്ര ആശങ്കയൊന്നുമില്ല.കഴിഞ്ഞ വർഷം ന്യു യോർക്കിൽ നടത്തിയ ഫോമാ 20/20 ക്രിക്കറ്റ് ടൂർണമെന്റിനു നേത്രുത്വം കൊടുത്തത് മാത്യു വർഗീസാണ്. 'അതു വലിയ വിജയമായിരുന്നു. മൂന്നു സ്റ്റേറ്റുകളിൽ നിന്നും ടീമുകൾ പങ്കെടുത്തു. ടീമുകളുടെയും കാണികളുടെയും എണ്ണം മാത്രമല്ല മൊത്തതിലുള്ള പരിപാടികളെല്ലാം മികച്ചതായി. ഈ ടൂർണമന്റ് യുവതലമുറക്ക് ഏറെ പ്രയോജനകരമായി.ജയിച്ചാൽ ക്രിക്കറ്റ് ടൂർണമന്റ് ദേശീയ തലത്തിൽ നടത്തും. അതു പോലെ പ്രൊഫഷണൽ സമ്മിറ്റും വാഷിങ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുംമാത്യു വർഗീസ് പറഞ്ഞു
യുവ ജനതയെ ഫോമയുടെ കുടക്കീഴിൽ അണിനിരത്തുക, ഫോമയെ കൂടുതൽ ജനകീയവത്കരിക്കുക, ജീവകാരുണ്യ പ്രവർത്തികൾക്ക് കൂടുതൽ മുൻഗണന നൽകുക, അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകുക എന്നിവയാണു മറ്റു ലക്ഷ്യങ്ങൾ.
ഫോമയുടെ തുടക്കം മുതൽ പ്രാദേശികതലത്തിൽ പ്രവർത്തിച്ചു. രണ്ടു വർഷമായി നാഷണൽ കമ്മറ്റി അംഗമെന്ന നിലയിൽ സംഘടനക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചുവെന്ന ചാരിതാർഥ്യമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
വ്യക്തിപരമായ താല്പര്യങ്ങളൊന്നും ഇല്ല. സംഘടനയുടെ കുടക്കീഴിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യം.വിദ്യാർത്ഥിയായിരിക്കെ അമേരിക്കയിലെത്തിയ മാത്യു വർഗീസ് ന്യു യോർക്കിൽ നിന്നാണു ബാൾട്ടിമോറിലേക്കു പോയത്. വന്ന കാലം മുതൽ സാമൂഹികസാംസ്‌കാരിക കായിക സംഘടനകളിലും മാർത്തോമ്മാ യുവജന സഖ്യത്തിലും സജീവ പ്രവർത്തകനായിരുന്നു. 1991 ൽ ന്യൂയോർക്കിൽ മാത്യു വർഗീസ് ക്യാപ്റ്റൻ ആയി തുടക്കമിട്ട കേരള ക്രിക്കറ്റ് ക്ലബ്ബാണ് ഇപ്പോഴത്തെ മില്ലേനിയം ക്രിക്കറ്റ് ക്ലബ്.
പുതുതലമുറയെ ഫോമയുടെ ശക്തിയാക്കി മാറ്റുവാനും ഫോമയുടെ ജനപ്രിയ പദ്ധതികൾക്ക് നേതൃത്വം നൽകാനും ജനറൽ സെക്രട്ടറിയായി തന്നെ തെരെഞ്ഞെടുക്കണമെന്ന അഭ്യർത്ഥനയുമായി ഫോമാ കുടുംബാംഗങ്ങൾക്കിടയിലേക്ക് ഇറങ്ങുമെന്നുമാത്യു വർഗീസ് പറഞ്ഞു.
സെക്രട്ടറി സ്ഥാനത്തേക്ക് ഇപ്പോൾ ന്യു യോർക്കിൽ നിന്നുള്ള ജോസ് ഏബ്രഹാം മാത്രമാണ് സ്ഥാനാർത്ഥി.