2018 ജൂൺ 21 മുതൽ 24 വരെ തിയതികളിൽ ഷിക്കാഗോ ഷാംബർഗ് റിനയസെൻസ് ഇന്റനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സേസിയേഷൻ ഓഫ് അമേരികാസ്)ഷിക്കാഗോ അന്താരാഷ്ട്ര ഫാമിലി കൺവൺഷൻ 2018ൽ ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ആഭിമൂഖ്യത്തിൽ ' ഇന്ത്യൻ ജനാതിപത്യം അപകടത്തിലോ' എന്ന വിഷയത്തിലും , വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളേ കുറിച്ചും ചർച്ച നടത്തുന്നു.

നോർത്ത് അമേരിക്കയിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധികരിച്ച് പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന ഈ ചർച്ച കൺവൻഷൻ പ്രതിനിതികൾക്ക് വിജ്ഞാന പ്രധാനമായ ഒരു അനുഭവമായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കൺവൻഷൻ പൊളിറ്റിക്കൽ ഫോറം ചെയർമാൻ റോയി മുളകുന്നവും പറഞ്ഞു.

ഫോമാ പൊളിററിക്കൽ ഫോറം നാഷണൽ ചെയർമാൻ തോമസ് റ്റി ഉമ്മന്റെ നേതൃത്ത്വത്തിൽ റോയി മുളകുന്നം ചെയർമാനും ഷിബു പിള്ള കോ ചെയറും സാം ജോർജും അഡ്വ. സക്കറിയ കാരുവേലി കമ്മറ്റി മെംപേഷ്സുമായി ഒരു വിധഗ്ദ സമിതി ഈ ചർച്ചയുടേയും കൺവൻഷന്റെ യും വിജയത്തിനായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക റോയി മുളകുന്നം 857 363 0050, തോമസ് റ്റി ഉമ്മൻ 631 796 0064, ഷിബു പിള്ള 615 243 0460.