ന്യൂയോർക്ക്: ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് ന്യൂയോർക്ക് എമ്പയർ റീജിയനിൽ നിന്നും ഷോളി കുമ്പിളുവേലിയും, സുരേഷ് നായരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസം മറ്റുള്ള സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിച്ച് ഇവർക്ക് പിന്തുണ നൽകുകയായിരുന്നു.

ഫോമ പൊളിറ്റിക്കൽ ഫോറം റീജിയൻ ചെയർമാനായ ഷോളി കുമ്പിളുവേലി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ വെസ്റ്റ് ചെസ്റ്ററിന്റേയും, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റേയും സജീവ പ്രവർത്തകനാണ്. വൈസ് മെൻ ക്ലബിന്റെ പ്രസിഡന്റ് ഇലക്ട് കൂടിയായ ഷോളി അറിയപ്പെടുന്ന കോളമിസ്റ്റും, മാധ്യമ പ്രവർത്തകനുമാണ്.

യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ട്രഷററും, ബോർഡ് ചെയർമാനുമായ സുരേഷ് നായർ ഫോമയുടെ ആദ്യകാലം മുതലുള്ള സജീവ പ്രവർത്തകനാണ്. ഭാരത് ബോട്ട് ക്ലബിന്റെ അടുത്ത ബോർഡ് ചെയർമാനുമായ സുരേഷ് ഒരു ബിസിനസുകാരൻ കൂടിയാണ്.

ഫോമയുടെ പൊതുവായ വളർച്ചയ്ക്കും, പുരോഗതിക്കുംവേണ്ടി പ്രവർത്തിക്കുമെന്നു ഷോളിയും സുരേഷും പറഞ്ഞു. ന്യൂയോർക്ക് 2020 കൺവൻഷന് ഇരുവരും പിന്തുണ പ്രഖ്യാപിച്ചു.