- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമയുടെ 'ക്ലീൻ കേരള പദ്ധതി' ഗാന്ധിജയന്തി ദിനത്തിൽ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: നോർത്ത് അമേരിക്കൻ മലയാളികളുടെ അംബ്രല്ലാ സംഘടനയായ ഫോമയും, തിരുവനന്തപുരം കോർപറേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു 'ഗാർബേജ് ഡിസ്‌പോസൽ യുണീറ്റുകൾ (കിയോസ്‌ക്) തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചു. തിരുവനന്തപുരം എംഎൽഎ ശിവൻകുട്ടിയും, തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. കെ. ചന്ദ്രികയും ചേർന്ന് ഇതിന്റെ ഉദ്ഘ
തിരുവനന്തപുരം: നോർത്ത് അമേരിക്കൻ മലയാളികളുടെ അംബ്രല്ലാ സംഘടനയായ ഫോമയും, തിരുവനന്തപുരം കോർപറേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു 'ഗാർബേജ് ഡിസ്‌പോസൽ യുണീറ്റുകൾ (കിയോസ്‌ക്) തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചു. തിരുവനന്തപുരം എംഎൽഎ ശിവൻകുട്ടിയും, തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. കെ. ചന്ദ്രികയും ചേർന്ന് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചതായി ഫോമാ പ്രസിഡന്റ് ജോർജ് മാത്യു, ജനറൽ സെക്രട്ടറി ഗ്ലാഡ്‌സൺ വർഗീസ്, 'ക്ലീൻ കേരള', 'ഫീൽ കേരള' പ്രൊജക്ട് കോർഡിനേറ്റർ ഹരി നമ്പൂതിരി എന്നിവർ അറിയിച്ചു. കേരളത്തിലുള്ള ഐ.ടി എൻജിനീയേഴ്‌സിന്റെ സംഘടനയായ ഐ.എ.കെയും അതിന്റെ പ്രസിഡന്റ് വിശാഖ് ചെറിയാനുമാണ് കേരളത്തിൽ ഇത് കോർഡിനേറ്റ് ചെയ്യുന്നത്.
കഴിഞ്ഞ രണ്ടുവർഷമായി ഫോമ നടത്തിവരുന്ന പത്തിലധികം ചാരിറ്റി പ്രവർത്തനങ്ങൾ, വൻ വിജയമാക്കിത്തീർത്ത കേരളാ കൺവെൻഷൻ, ആറ് പുതിയ സംഘടനകളെ ചേർത്തുകൊണ്ടുള്ള വളർച്ച, ഒരു നേഴ്‌സിങ് സ്റ്റുഡന്റിന് മൂവായിരം ഡോളർ ഫീസ് ഇളവോടുകൂടി 1800 നേഴ്‌സിങ് വിദ്യാർത്ഥികൾക്ക് ഗ്രാന്റ് കാനിയൻ യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ, മലയാളം ഓൺലൈൻ സ്‌കൂളിന്റെ ആരംഭം, യങ് പ്രൊഫഷണൽ സമ്മിറ്റ്, മലയാളം പുസ്തകങ്ങൾ അമേരിക്കൻ ലൈബ്രറിയിൽ വിതരണം ചെയ്യുക, വളരെയധികം രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര സാംസ്‌കാരിക നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മൂവായിരത്തിലധികം ആളുകൾ പങ്കെടുത്ത ഇന്റർനാഷണൽ കൺവൻഷൻ, അവസാനമായി നമ്മുടെ കേരളത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട നല്ല കാര്യമായ 'ക്ലീൻ കേരള' നിർമ്മൽ പ്രൊജക്ടുമായി ചേർന്ന് ഒരു സംഘടനകൾക്ക് രണ്ടുവർഷം കൊണ്ട് ചെയ്യാനാവാത്ത കാര്യങ്ങളായ ഫോമ ഭാരവാഹികൾ ചെയ്തുവരുന്നതെന്ന് പ്രസിഡന്റ് ജോർജ് മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സൺ വർഗീസും പറയുകയുണ്ടായി. കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികൾക്ക് വളരെ അധികം നല്ല കാര്യങ്ങൾ ചെയ്തു എന്ന സംതൃപ്തിയോടുകൂടിയാണ് ഒക്‌ടോബർ 25-ന് അടുത്ത ഭാരവാഹികൾക്ക് അധികാരം കൈമാറുന്നതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഇങ്ങനെ ഒരു പദ്ധതി നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനത്തിൽ തുടങ്ങാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് കോർഡിനേറ്റർ ഹരി നമ്പൂതിരിയും, വിശാഖ് ചെറിയാനും അറിയിച്ചു. 'ഇത് ഒരു തുടക്കം മാത്രമാണ്. നോർത്ത് അമേരിക്കൻ മലയാളികളുടെ സഹകരണമുണ്ടെങ്കിൽ കൂടുതൽ 'ഗാർബേജ് ഡിസ്‌പോസൽ യുണീറ്റുകൾ (കിയോസ്‌ക്) തിരുവനന്തപുരം കോർപറേഷന് നൽകാൻ സാധിക്കും. ഇപ്പോൾ തിരുവനന്തപുരത്ത് തുടങ്ങിയ ഈ പ്രൊജക്ട് ഭാവിയിൽ കേരളം മുഴുവൻ വ്യാപിപ്പിക്കാൻ സാധിക്കും. ഈ ക്ലീൻ കേരളാ പ്രൊജക്ടിൽ സഹകരിക്കാൻ താത്പര്യമുള്ളവർ ജോർജ് മാത്യു (267 549 1196), ഗ്ലാഡ്‌സൺ വർഗീസ് (847 561 8402), ഹരി നമ്പൂതിരി (956 793 0554). ഇമെയിൽ: : harikudalmana@gmail.com



