- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ അന്താരാഷ്‌ട്ര കൺവൻഷൻ അബ്ദുൾ കലാം നഗറിൽ
മയാമി: ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടക്കുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷൻ നടക്കുന്ന മയാമി ഡ്യൂവില്ല് ബീച്ച് റിസോർട്ട് ഇനി അബ്ദുൾ കലാം നഗർ എന്നറിയപ്പെടും. അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥമാണ് കൺവൻഷൻ സെന്ററിനു ഈ പേരു നല്കിയതെന്നു ഫോമാ പ്രസിഡ
മയാമി: ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടക്കുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷൻ നടക്കുന്ന മയാമി ഡ്യൂവില്ല് ബീച്ച് റിസോർട്ട് ഇനി അബ്ദുൾ കലാം നഗർ എന്നറിയപ്പെടും. അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥമാണ് കൺവൻഷൻ സെന്ററിനു ഈ പേരു നല്കിയതെന്നു ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ പറഞ്ഞു.
അതോടൊപ്പം കൺവൻഷനിൽ കൂടുതൽ യുവ ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മയുടെ അഗ്നി ചിറകുകൾ വിരിയിക്കാനൊരുങ്ങുകയാണു സംഘാടകർ. ഏകദേശം 65 അംഗ സംഘടനകളുള്ള ഫോമായുടെ മയാമി കൺവൻഷൻ ജനപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാകുമെന്നു സെക്രട്ടറി ഷാജി എഡ്വേർഡ് പറഞ്ഞു. തിരുവനന്തപുറത്തു വച്ചു നടത്തിയ ഫോമാ കേരള കൺവൻഷനിൽ വച്ചാണു തീരുമാനമുണ്ടായത്.
മേരിലാന്റിൽ വച്ചു നടന്ന ഫോമാ ജനറൽ ബോഡി മീറ്റിംഗിൽ വച്ചായിരുന്ന അബ്ദുൾ കലാം നഗറിന്റെ ഔദ്യോഗിക പ്രഖ്യാപനം. അതോടൊപ്പം 2016 ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ ലോഗോയും പ്രകാശനം ചെയ്തു. 2016 ഫോമാ അന്താരാഷ്‌ട്ര കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ്സാണ്.



