- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ ഫോമ കിക്കോഫ് ചെയ്തു
ഡാളസ്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) പ്രദേശിക കിക്കോഫ് വിവിധ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്‌ളാനോ ബാങ്ക്വറ്റ് ഹാളിൽ അരങ്ങേറി.എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനും വ്യവസായിയുമായ ബിനോയി സെബാസ്റ്റ്യൻ ആദ്യ ചെക്ക് ഫോമ പ്രസിഡന്റ് ആനന്ദ് നിരവേലിനു കൈമാറി കിക്കോഫ് ഉദ്ഘാടനം ചെയ്തു.അമേരിക്കൻ വിദ്യഭ്യാസരംഗ
ഡാളസ്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) പ്രദേശിക കിക്കോഫ് വിവിധ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്‌ളാനോ ബാങ്ക്വറ്റ് ഹാളിൽ അരങ്ങേറി.
എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനും വ്യവസായിയുമായ ബിനോയി സെബാസ്റ്റ്യൻ ആദ്യ ചെക്ക് ഫോമ പ്രസിഡന്റ് ആനന്ദ് നിരവേലിനു കൈമാറി കിക്കോഫ് ഉദ്ഘാടനം ചെയ്തു.
അമേരിക്കൻ വിദ്യഭ്യാസരംഗത്തു കേരളീയ യുവത്വത്തിന്റെ വളർച്ച അഭിമാനകരമാണെന്നു പറഞ്ഞ ആനന്ദൻ, കേരളീയ സാംസ്‌കാരിക തനിമയോടെ ജൂലൈ ഏഴു മുതൽ 10 വരെ മയാമി ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ (അബ്ദുൾ കലാം നഗറിൽ) നടക്കുന്ന ഫോമ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
ഫോമയുടെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ ചരിത്രം വിശദീകരിച്ച ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാൻ രാജു ചാമത്തിൽ, മുൻകാല ദേശീയ കമ്മിറ്റികളുടെയും പ്രസിഡന്റുമാരുടെയും സംഭാവനകളെ വിലയിരുത്തുകയും അമേരിക്കയിലെ വിവിധ മേഖലകളിൽ ഇന്ത്യൻ യുവാക്കളുടെ സജീവമായ സാന്നിധ്യം അനിവാര്യമായ കാലഘട്ടമാണിതെന്നും അഭിപ്രായപ്പെട്ടു.
ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി സാം മത്തായി മുൻ പ്രസിഡന്റുമാരായ തൊമ്മച്ചൻ മുകളേൽ, സുജൻ കാക്കനാട്, എടത്വ രവികുമാർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.



