ഫിലഡൽഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജൺ 2016-18 കാലയളവിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി മുഖാമുഖം സംഘടിപ്പിക്കുന്നു.

ഏപ്രിൽ ഒമ്പതിനു ഫിലഡൽഫിയ അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജൺ കമ്മിറ്റി സംഘടിപ്പിക്കുന്ന കൺവൻഷനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞു മൂന്നിന് 'മീറ്റ് ദി കാൻഡിഡേറ്റ്' എന്ന പരിപാടിക്ക് (ഒഎൻവി നഗർ) വേദി ഒരുങ്ങുന്നത്. ഇതിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ഫോമയുടെ പ്രവർത്തകരുമായി സംവദിക്കുവാനും ആശയങ്ങൾ പങ്കു വയ്ക്കുവാനും സംഘാടകർ അവസരം ഒരുക്കുന്നു.

വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളം ചാനലുകളും മറ്റു പ്രമുഖ അച്ചടി ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരും ട്രൈസ്റ്റേറ്റിൽ നിന്നുള്ള ഫോമയുടെ ഇലക്ഷൻ ഡെലിഗേറ്റുമാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.

ചടങ്ങിലേക്ക് എല്ലാ സംഘടനാ പ്രവർത്തകരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: യോഹന്നാൻ ശങ്കരത്തിൽ 2157780162