ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ യോഗത്തിൽ 2018-ലെ ഫോമാ നാഷണൽ കൺവൻഷൻ ഷിക്കാഗോയിൽ വച്ച് നടത്തുമെന്നും, പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ പേര് നിർദേശിക്കുകയും യോഗം ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു. ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷനിൽ നിന്നും സണ്ണി വള്ളിക്കളം, സെക്രട്ടറി സാബു നടുവീട്ടിൽ, ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, വൈസ് പ്രസിഡന്റ് രഞ്ചൻ വർഗീസ്, മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നിയുക്ത സെക്രട്ടറി ബിജി സി. മാണി, മുൻ നാഷണൽ കമ്മിറ്റി അംഗം സാൽബി പോൾ ചേന്നോത്ത്, സിനു പാലയ്ക്കത്തടം, മോഹൻ സെബാസ്റ്റ്യൻ, ഫ്രാൻസീസ് ഇല്ലിക്കൽ, ഡൊമിനിക് തെക്കേത്തല, അച്ചൻകുഞ്ഞ് മാത്യു, സജി വർഗീസ്, വർക്കി സാമുവേൽ, ഇല്ലിനോയി മലയാളി അസോസിയേഷനിൽ നിന്നും മുൻ പ്രസിഡന്റ് ജോസി കുരിശിങ്കൽ, ഫോമാ സെക്രട്ടറി ഗ്ലാഡ്‌സൺ വർഗീസ്, കേരളാ അസോസിയേഷനിൽ നിന്നും സിബി പാത്തിക്കൽ, സണ്ണി ജോൺ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷനിൽ നിന്ന് ഫോമാ ആർ.വി.പി പീറ്റർ കുളങ്ങര, കേരളൈറ്റ് അമേരിക്കൻ അസോസിയേഷനിൽ നിന്ന് ബിജി ഫിലിപ്പ്, മറ്റ് നേതാക്കളായ ജോർജ് മാത്യു (ബാബു), ജോർജ് തച്ചങ്കരി തുടങ്ങിയവർ പങ്കെടുത്തു.

ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളിൽ പ്രവർത്തിച്ച് സംഘടനാപാടവം തെളിയിച്ച നല്ലൊരു സംഘാടകനാണ് ബെന്നി വാച്ചാച്ചിറ. ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ്, ഫോമാ ആർ.വി.പി, ഫിലാഡൽഫിയ കൺവൻഷൻ ജനറൽ കൺവീനർ, നിലവിലുള്ള (2014- 16) നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച വ്യക്തിയാണ്.

ഫോമാ എന്ന അംബ്രല്ലാ സംഘടനയെ ഉയരങ്ങളിൽ എത്തിക്കുകയും, അംഗസംഘടനകളെ കോർത്തിണക്കി നല്ലൊരു പ്രവർത്തനം കാഴ്ചവച്ച് തന്റെ പ്രവർത്തിമേഖലകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, യുവജനങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുക്കുക എന്ന ലക്ഷ്യമാണുള്ളത്. ഇതെല്ലാം പ്രാർത്തികമാകണമെങ്കിൽ നിങ്ങളുടെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.