മയാമി: ഫോമ ദേശീയ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിക്കുന്ന നഴ്സസ് സെമിനാറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ എട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മയാമിയിലെ കൺവൻഷൻ നഗറിൽ നഴ്സസ് സെമിനാർ ഉദ്ഘാടനം ചെയ്യപ്പെടും. ഈ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറുവാനും, നഴ്സിങ് രംഗത്തെ പുതിയ സാദ്ധ്യതകൾ പങ്കുവയ്ക്കുവാനും പരിചയപ്പെടുത്തുവാനും വിവിധ നഴ്സിങ് കോളേജുകളിലെ പ്രഗത്ഭരായ അദ്ധ്യാപകരും സാങ്കേതിക വിദഗദ്ധരും ഫോമ നഴ്സിങ് സെമിനാറിൽ ക്ലാസുകൾ നയിക്കുമെന്ന് നഴ്സസ് സെമിനാർ ചെയർപേഴ്സൺ അലീഷ കുറ്റിയാനി അറിയിച്ചു. അമേരിക്കയിലേക്ക് വലിയ തോതിലുള്ള മലയാളി കുടിയേറ്റത്തിനു വഴി തുറന്ന നഴ്സിങ് രംഗത്ത് ആധുനിക കാലഘട്ടത്തിലും ഏറെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് അലീഷ പറഞ്ഞു.

നഴ്സസ് സെമിനാറിനോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ത്യയിലെ വിവിധ കോളേജുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും, സൗഹൃദങ്ങൾ പുതുക്കുന്നതിനുമുള്ള വേദിയായി മാറും. കൂടുതൽ വിവരങ്ങൾക്കും അലുംമ്നി സമ്മേളനം ഒരുക്കുന്നതിനുമായി ബന്ധപ്പെടുക. അലിഷ കുറ്റിയാനി: 305-450-7518.