മയാമി: ഫോമയുടെ 2016 - 18 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡ്യൂവൽ ബീച്ച് റിസോർട്ടിൽ നടക്കുന്ന ഫോമ അന്താരാഷ്ട്ര കൺവൻഷന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തെരഞ്ഞെടുപ്പു നടന്നത്. ബെന്നി വാച്ചാച്ചിറ (ഷിക്കാഗോ) - പ്രസിഡന്റ്, ലാലി കളപ്പുരയ്ക്കൽ (ന്യൂയോർക്ക്) - വൈസ് പ്രസിഡന്റ്, ജിബി തോമസ് (ന്യൂജേഴ്സി) - ജനറൽ സെക്രട്ടറി, വിനോദ് കൊണ്ടൂർ (ഡിട്രോയിറ്റ്) - ജോയിന്റ് സെക്രട്ടറി, ജോസി കുരിശിങ്കൽ (ഷിക്കാഗോ) - ജോയിന്റ് സെക്രട്ടറി, ജോമോൻ കുളപ്പുരയ്ക്കൽ (ഫ്ളോറിഡ) - ജോയിന്റ് ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അഡൈ്വസറി ബോർഡിലേക്ക് ബേബി ഊരാളിൽ (ന്യൂയോർക്ക്) - ചെയർമാൻ, വിൻസന്റ് ബോസ് (സാൻഫ്രാൻസിസ്‌കോ) - വൈസ് ചെയർമാൻ, ബാബു തെക്കേക്കര (ഹൂസ്റ്റൺ) - ജനറൽ സെക്രട്ടറി, ബബ്ലു ചാക്കോ (ടെന്നസി) - ജോയിന്റ് സെക്രട്ടറി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബാബു തെക്കേക്കര എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്.

നാഷണൽ കമ്മിറ്റിയിലേക്ക് ജെയിൻ മാത്യു, സണ്ണി നൈനാൻ, രാജു കുറുപ്പ്, ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷീല ജോസ്, തോമസ് ടി ഉമ്മൻ, ജോമോൻ തത്തംകുളം, തോമസ് മാത്യു, സിറിയക് കുര്യൻ, മാത്യു വർഗീസ്, പീറ്റർ മാത്യു, ജോസഫ് ഔസോ, സാജു ജോസഫ്, ആന്റണി വർഗീസ്, ജെയ്സൺ വേണാട്ട് എന്നിവർ തെരഞ്ഞെടുക്കെട്ടു.