- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ ഷിക്കാഗോ റീജിയൻ പ്രവർത്തനോദ്ഘാടനവും, കേരളപ്പിറവിദിനവും ആചരിച്ചു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയൻ പ്രവർത്തനോദ്ഘാടനവും, അതോടനുബന്ധിച്ച് കേരളപ്പിറവിദിനാചരണവും മൗണ്ട് പ്രോസ്‌പെക്ടസിൽ വച്ച് നടത്തി. ഫോമാ ഷിക്കാഗോ റീജിയൻ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിജി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎയെ ഉദ്ഘാടകനായി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പ
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയൻ പ്രവർത്തനോദ്ഘാടനവും, അതോടനുബന്ധിച്ച് കേരളപ്പിറവിദിനാചരണവും മൗണ്ട് പ്രോസ്‌പെക്ടസിൽ വച്ച് നടത്തി. ഫോമാ ഷിക്കാഗോ റീജിയൻ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിജി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎയെ ഉദ്ഘാടകനായി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു.
ഫോമാ ഷിക്കാഗോ റീജിയന്റെ ഭാവി പ്രവർത്തനങ്ങളെപ്പറ്റി സംക്ഷിപ്തമായ രൂപരേഖ നൽകുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, ശക്തമായ വനിതാ വിംഗിന് രൂപം നൽകുക, യുവജനങ്ങൾക്കായി യൂത്ത് ഫോറം ആരംഭിക്കുക, കായിക മത്സരങ്ങൾ നടത്തുക, റീജിയണൽ കൺവൻഷനുകൾ നടത്തുക എന്നിവയും അതിന് പിന്നീട് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകുമെന്നും സണ്ണി വള്ളിക്കളം അറിയിച്ചു.
അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടന പ്രസംഗം നടത്തി. ഫോമാ ഷിക്കാഗോ റീജിയൻ ഉദ്ഘാടനം ചെയ്യുവാൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും, ഇതോടൊപ്പം കേരളപ്പിറവി ആഘോങ്ങളും ഉദ്ഘാടനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. തുടർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫോമയുടെ ജനകീയ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. ഷിക്കാഗോ റീജിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങൾ നേരുകയും ചെയ്തു. ഫോമാ ഷിക്കാഗോ റീജിയന്റെ അംബാസിഡറായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷിക്കാഗോയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖർ ആശംസകൾ അറിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ബിജി. സി.മാണി, കേരളാ അസോസിയേഷൻ പ്രസിഡന്റ് സിബി പാത്തിക്കൽ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ പ്രസിഡന്റ് ജീൻ പുത്തൻപുരയ്ക്കൽ, റീജണൽ ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, ജോ. സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, കോർഡിനേറ്റർ ജോർജ് മാത്യു (ബാബു), മറ്റ് റീജിയൻ അംഗങ്ങളായ സ്റ്റാൻലി കളരിക്കമുറി, സിനു പാലയ്ക്കത്തടം, വർക്കി സാമുവേൽ, ഫ്രാൻസീസ് ഇല്ലിക്കൽ, സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ പ്രവർത്തിക്കുന്ന ജോൺ ഇലയ്ക്കാട്ട്, ജോർജ് തച്ചങ്കരി, ജോർജ് നെല്ലാമറ്റം കൂടാതെ മീഡിയകളെ പ്രതിനിധീകരിച്ച് ജോയിച്ചൻ പുതുക്കുളം, ജോസ് ചേന്നിക്കര, പ്രിൻസ് മാഞ്ഞൂരാൻ എന്നിവരും സംസാരിക്കുകയുണ്ടായി.
സമ്മേളനത്തിന്റെ എം.സിയായി പ്രവർത്തിച്ചത് ബെന്നി വാച്ചാച്ചിറയായിരുന്നു. പരിപാടികളുടെ അവസാനം റീജിയണൽ സെക്രട്ടറി ജോസി കുരിശിങ്കൽ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത അഡ്വ. മോൻസ് ജോസഫ് എംഎൽഎയ്ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൂടാതെ ഫോമാ ഭാരവാഹികൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. ഈ പരിപാടി സ്‌പോൺസർ ചെയ്തത് ജോർജ് മാത്യുവും (ബാബു), ജോർജ് തച്ചങ്കരിമാണ്. ജോസി കുരിശിങ്കൽ (ഫോമാ ന്യൂസ് ടീം) അറിയിച്ചതാണിത്.




