ന്യൂയോർക്ക്: 2016 ജൂലൈ മാസം മയാമിയിൽ നടക്കാനിരിക്കുന്ന ഫോമയുടെ അഞ്ചാമതു അന്തർദേശീയ കൺവൻഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിലേക്ക് 22 വയസിൽ താഴെയുള്ള യുവതീ യുവാക്കന്മാർക്കു സുവർണാവസരം.

യുവജനങ്ങളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച പത്തു രചനകൾക്ക് കാഷ് അവാർഡുകൾ നൽകുമെന്ന് പ്രസിഡന്റ് അനന്ദൻ നിരവേൽ അറിയിച്ചു. കഥ, കവിത, ലേഖനം, നർമ്മം എന്നീ നാല് വിഭാഗങ്ങളിൽപ്പെട്ട കൃതികൾ സ്വീകരിക്കുന്നതാണ്. അമേരിക്കൻ പ്രവാസജീവിതവുമായി ബന്ധപ്പെടുന്ന കൃതികളായിരുന്നാൽ നന്ന്. ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കൃതികൾ ഇതിനകം പ്രസിദ്ധീകരിക്കാത്തവയായിരിക്കണം രചനകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25.

അമേരിക്കൻ മലയാളികളായ യുവജനങ്ങളെ ഫോമ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു മകുടോദാഹരണമാണ് അവർക്കായി ഒരു പ്രത്യേക വിഭാഗം തന്നെ സുവനീറിൽ മാറ്റിവച്ചിരിക്കുന്നതെന്ന് സുവനീറിന്റെ ചീഫ് എഡിറ്റർ ജെ. മാത്യൂസ് അറിയിച്ചു. സുവനീറിന്റെ എഡിറ്റോറിയൽ കമ്മിറ്റിയിൽ സാമുവേൽ തോമസ്, ഡോ. സാറ, റോഷിൻ മാമ്മൻ, സജി കരിമ്പന്നൂർ, വർഗീസ് ചുങ്കത്തിൽ, സാം ജോർജ്ജ്, ഡോ: എൻ, പി ഷീല എന്നി അംഗങ്ങളും പ്രവർത്തിച്ചു വരുന്നു.

രചനകൾ അയക്കേണ്ട വിലാസം: J. Mathews, 64 LEROY AVE, VALHALLA, NY 10595.
Email : jmathews335@gmail.com, Tel: 914 450 1442 -