- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ യങ്ങ് പ്രൊഫഷണൽ സമ്മിറ്റ് നവംബർ 21-നു ഡിട്രോയിറ്റിൽ
ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയിലെ 65-ഓളം മലയാളി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ആഭിമുഖ്യത്തിൽ യങ്ങ് പ്രൊഫഷണൽ സമ്മിറ്റ് 2015 സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ രംഗത്തും ബിസ്സിനസ്സ് രംഗത്തും ഉയർച്ച കൈവരിക്കുവാൻ വേണ്ട ന
ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയിലെ 65-ഓളം മലയാളി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ആഭിമുഖ്യത്തിൽ യങ്ങ് പ്രൊഫഷണൽ സമ്മിറ്റ് 2015 സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ രംഗത്തും ബിസ്സിനസ്സ് രംഗത്തും ഉയർച്ച കൈവരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനാണ് സമ്മിറ്റ് നടത്തുന്നത്. 'വൈ പി എസ് @ ഡിട്രോയിറ്റ് 2015' എന്ന് പേരു നല്കിയിരിക്കുന്ന പരിപാടി 2015 നവംബർ 21ന് മിഷിഗണിലെ ഡിയർബോൺ സിറ്റിയിലെ ഹെന്രി ഫോർഡ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ 9 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് നടത്തപ്പെടുന്നത്.
2013-ൽ ന്യൂജേഴ്സിയിൽ വച്ചു നടത്തിയ യങ്ങ് പ്രൊഫഷണൽ സമ്മിറ്റ് വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ കമ്പനികളുടെ മേധാവികളും അമേരിക്കൻ ഐക്യ നാടുകളിലെത്തി ജീവിതത്തിലും ബിസ്സിനസ്സിലും വിജയം കൈവരിച്ച വ്യക്തികളും സമ്മിറ്റിൽ പ്രഭാഷണം നടത്തും. അതോടൊപ്പം അഭ്യസ്ത വിദ്യരായ ഉദ്യോഗർഥികൾക്കായി ജോബ് ഫെയറും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിലുടനീളമുള്ള വിവിധ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കും. ഫോമായൊരുക്കുന്ന ഈ ജനോപകാരപ്രദമായ സമ്മിറ്റ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലും സെക്രട്ടറി ഷാജി എഡ്വേർഡും ട്രഷറാർ ജോയി ആന്തണിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: വിനോദ് കൊണ്ടൂർ ഡേവിഡ്
313-208-4952 FREE, ഗിരീഷ് നായർ
248 840 6455 FREE.



